Entertainment

അർണബിന് സമ്മാനിക്കാൻ വള്ളിച്ചെരുപ്പ് ഫലകവുമായി അനുരാ​ഗ് കശ്യപും കുനാല്‍ കമ്രയും; ചിത്രം വൈറൽ

ഫ്രെയിം ചെയ്ത വള്ളിച്ചെരുപ്പ് പുരസ്കാരം അർണബിന് സമ്മാനിക്കാൻ അനുരാ​ഗും കുനാലും നേരിട്ട് റിപ്പബ്ലിക് ടിവി ആസ്ഥാനത്ത് എത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

റിപ്പബ്ലിക് ടിവി മേധാവി അർണബ് ​ഗോസ്വാമിക്ക് മികച്ച മാധ്യമപ്രവർത്തകനുള്ള പുരസ്കാരവുമായി സംവിധായകൻ അനുരാ​ഗ് കശ്യപും സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാല്‍ കമ്രയും. ഫ്രെയിം ചെയ്ത വള്ളിച്ചെരുപ്പ് പുരസ്കാരം അർണബിന് സമ്മാനിക്കാൻ അനുരാ​ഗും കുനാലും നേരിട്ട് റിപ്പബ്ലിക് ടിവി ആസ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ അർണബിനെ കാണാൻ അനുവാദം ലഭിക്കാത്തതിനാൽ ഇരുവരും ഒന്നിച്ചു നിന്ന് ഒരു ചിത്രം പകർത്തി തിരിച്ചുപോരുകയായിരുന്നു. കുനാൽ തന്നെയാണ് സ്പെഷ്യൽ അവാർഡ് ദാനത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്.

സ്ലിപ്പർ ഫ്രെയിമുമായി നിൽക്കുന്ന ചിത്രവും കുനാൽ പങ്കുവെച്ചിട്ടുണ്ട്. അവാര്‍ഡഡ് ടു അര്‍ണാബ് ഗോസ്വാമി, ഇന്‍ ഹിസ് എക്സലന്‍സ് ഇന്‍ ജേണലിസം എന്നാണ് പുരസ്കാര ഫ്രെയിമിൽ കുറിച്ചിരിക്കുന്നത്.  ‘പിറന്നാളുകാരന്‍ അനുരാഗ് കശ്യപിനൊപ്പം മികച്ച മാധ്യമ പ്രവര്‍ത്തനം നടത്തുന്ന അര്‍ണബ് ഗോസ്വാമിക്ക് ഒരു അവാര്‍ഡ് നല്‍കാനായി റിപ്പബ്ലിക്കിന്റെ ഓഫീസില്‍ ചെന്നു. എന്നാല്‍ സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞത് അനുവാദമില്ലാതെ അനുമതി തരില്ലെന്നാണ്’- കുനാല്‍ കമ്ര ട്വീറ്റ് ചെയ്തു.

തന്റെ ഏറ്റവും മികച്ച പിറന്നാൾ ദിനം എന്നാണ് കുനാലിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് അനുരാ​ഗ് കുറിച്ചത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി നിരവധി പേരാണ് രം​ഗത്തെത്തുന്നത്. റിയയ്ക്ക് എതിരെ നടക്കുന്നത് അക്രമമാണ് എന്ന് ആരോപിച്ച് പ്രമുഖ താരങ്ങൾ ഉൾപ്പടെ നിരവധി പേർ പോസ്റ്റ് ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം