Entertainment

അർദ്ധരാത്രി മോതിരമാറ്റം, പുതിയ ജീവിതത്തിന് തുടക്കം കുറിച്ച് വിഷ്ണു വിശാലും ജ്വാല ഗുട്ടയും

അർദ്ധരാത്രി മോതിരമാറ്റം നടത്തിയ ചിത്രങ്ങൾ സഹിതം വിഷ്ണുവാണ് പുതിയ ജീവിതം തുടങ്ങുകയാണെന്ന് അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

അപ്രതീക്ഷിതമായി ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് നടൻ വിഷ്ണു വിശാലും കാമുകിയും ബാഡ്മിന്റൺ താരവുമായ ജ്വാല ഗുട്ടയും. ഒന്നിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിച്ചതാണ് ആരാധകരെ കാത്തിരിക്കുന്ന പുതിയ വിശേഷം. അർദ്ധരാത്രി മോതിരമാറ്റം നടത്തിയ ചിത്രങ്ങൾ സഹിതം വിഷ്ണുവാണ് ഒന്നിച്ച് പുതിയ ജീവിതം തുടങ്ങുകയാണെന്ന് അറിയിച്ചത്.

'ഒന്നിച്ച് നല്ല നാളെയ്ക്കായി അദ്ധ്വാനിക്കാം' എന്നാണ് നടൻ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. പാതിരാത്രം മോതിരം സംഘടിപ്പിച്ചുതന്ന സുഹൃത്തിനുള്ള നന്ദി കൂടി ട്വീറ്റിൽ ചേർത്തിട്ടുണ്ട്. പുതിയ തുടക്കത്തിന് അനുഗ്രഹം ചോദിച്ചിരിക്കുകയാണ് നടൻ.

വിഷ്ണുവും ജ്വാലയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഒന്നിച്ചുള്ള പുതുവർഷ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിച്ചത്. ഇതിനുപിന്നാലെയാണ് അപ്രതീക്ഷിതമായി മോതിരമാറ്റത്തെക്കുറിച്ച് താരം അറിയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

SCROLL FOR NEXT