Entertainment

'ആ 34 മണിക്കൂറും ഞാൻ മാത്രമായിരുന്നില്ലേ നിങ്ങളുടെ മനസിൽ, ഉടൻ നേരിട്ട് കാണാം'

മുപ്പതിനായിരം കുത്തുകൊണ്ട് അതിമനോഹരമായി ജയസൂര്യയെ വരച്ചുവെച്ചിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിൽ ഇഷ്ട താരങ്ങളുടെ ചിത്രം വരച്ച് കയ്യടി നേടിയവർ നിരവധിയാണ്. തങ്ങളെ അത്ര സ്നേഹത്തോടെ വരച്ച ആരാധകരോട് നന്ദി പറഞ്ഞുകൊണ്ട് അവരുടെ പെയിന്റിങ്സ് പങ്കുവെക്കാനും താരങ്ങൾ മറന്നില്ല. ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത് നടൻ ജയസൂര്യ പങ്കുവെച്ച ചിത്രമാണ്. മുപ്പതിനായിരം കുത്തുകൊണ്ട് അതിമനോഹരമായി ജയസൂര്യയെ വരച്ചുവെച്ചിരിക്കുകയാണ്. 

ഷിജോ ജോൺസൺ എന്ന കലാകാരനാണ് ചിത്രത്തിന് പിന്നിൽ. 34 മണിക്കൂർ എടുത്താണ് ഷിജോ ജയസൂര്യയുടെ ചിത്രം പൂർത്തിയാക്കിയത്. ഇത്രയും നേരെ തന്നെമാത്രം ഓർത്തിരുന്നത് വിലമതിക്കാനാവാത്തത് ആണെന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. അടുത്തുതന്നെ നേരിട്ട് കാണുമെന്നും ജയസൂര്യ പറയുന്നു. ഷിജോവിനോടുള്ള സ്നേഹം കുറിക്കാനും താരം മറന്നില്ല.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT