Entertainment

'ആ അമിതാഭ് ബച്ചന്‍ ഡ്യൂപ്ലിക്കേറ്റ്'- ബിഗ് ബി ആശുപത്രിയിലാണെന്ന പ്രചാരണങ്ങളില്‍ പ്രതികരിച്ച് അഭിഷേക്

ആ അമിതാഭ് ബച്ചന്‍ ഡ്യൂപ്ലിക്കേറ്റ്- ബിഗ് ബി ആശുപത്രിയിലാണെന്ന പ്രചാരണങ്ങളില്‍ പ്രതികരിച്ച് അഭിഷേക്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി മകനും നടനുമായ അഭിഷേക് ബച്ചന്‍. കോവിഡ് മുക്തനായി വിശ്രമിക്കുന്ന അമിതാഭ് ബച്ചനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന തരത്തിലായിരുന്നു പ്രചാരണം. ശനിയാഴ്ച മുതല്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്ത. എന്നാല്‍ ബച്ചന്‍ കുടുംബത്തിലെ ആരും തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. 

പിന്നാലെയാണ് അഭിഷേകിന്റെ പ്രതികരണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നു പറയപ്പെടുന്ന അമിതാഭ് ബച്ചന്‍ ഡ്യൂപ്ലിക്കേറ്റ് ആയിരിക്കുമെന്ന് അഭിഷേക് വ്യക്തമാക്കി. തന്റെ പിതാവായ അമിതാഭ് ബച്ചന്‍ തന്റെ മുന്നില്‍ തന്നെ ഇപ്പോള്‍ ഇരിക്കുന്നുണ്ട്. ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് ഡ്യൂപ്ലിക്കേറ്റ് അമിതാഭായിരിക്കും എന്നായിരുന്നു അഭിഷേകിന്റെ പ്രതികരണം. പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ചുള്ള സത്യാവസ്ഥ അറിയാനായി വിളിച്ച മാധ്യമ പ്രവര്‍ത്തകനോടാണ് അഭിഷേകിന്റെ ഈ പ്രതികരണം. 

നേരത്തെ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 23 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ് മുക്തനായാണ് ഇതിഹാസ നടന്‍ ആശുപത്രി വിട്ടത്. ഇക്കഴിഞ്ഞ 11ന് 77ാം ജന്മദിനം ആഘോഷിച്ച ബിഗ് ബി ഇപ്പോഴും സിനിമാ, ടെലിവിഷന്‍ മേഖലകളില്‍ സജീവമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT