Entertainment

ആ ഒറ്റ ശ്വാസ ഡയലോഗിന് പിന്നില്‍ ഇത്രയും കഷ്ട്പ്പാടുണ്ട്!; വൈറലായി സൂപ്പര്‍ ഡീലക്‌സിലെ വിജയ് സേതുപതിയുടെ ഡബ്ബിങ് വീഡിയോ

ട്രാന്‍സ്‌ജെന്ററായി മക്കള്‍ സെല്‍വന്‍ എത്തുന്ന ഈ ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്


വിജയ് സേതുപതിയുടെ പുതിയ ചിത്രം സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ട്രാന്‍സ്‌ജെന്ററായി മക്കള്‍ സെല്‍വന്‍ എത്തുന്ന ഈ ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയുടെ ശ്വാസം നിലപ്പിക്കുന്ന വിവരണത്തോടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. അത് തന്നെയാണ് ട്രെയിലറിന്റെ പ്രത്യേകതയും. ചിത്രത്തിന്റെ പിരിമുറുക്കം മുഴുവന്‍ മക്കള്‍ സെല്‍വന്റെ ആ ശ്വാസം വിടാതെയുള്ള വിവവരണത്തിലുണ്ട്. 

ആ വിവരണത്തിന് വേണ്ടി താരം നടത്തിയ കഷ്ടപ്പാടിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. പല പ്രാവശ്യം ടേക്ക് എടുത്താണ് വിജയ് സേതുപതി ഈ വിവരണം നടത്തിയിരിക്കുന്നത്. ട്രെയിലറില്‍ പശ്ചാതല സംഗീതത്തിന് ഒപ്പം വരുന്ന ഈ വിവരണം സിനിമയില്‍ എങ്ങനെയായിരുക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. 

ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെതന്നെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ത്യാഗരാജന്‍ കുമാരരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിക്കും ഫഹദിനും ഒപ്പം സമന്തയും രമ്യകൃഷ്ണനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി