Entertainment

'ആ കിടപ്പറ രംഗങ്ങളില്‍ അഭിനയിച്ചതില്‍ കുറ്റബോധമുണ്ട്, ഇപ്പോള്‍ കിട്ടുന്നതു മുഴുവന്‍ അത്തരം വേഷങ്ങള്‍ മാത്രം'; ആന്‍ഡ്രിയ

വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നടന്‍ അമീറിനൊപ്പമാണ് താരം കിടപ്പറ രംഗത്തില്‍ അഭിനയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ക്തമായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് ശ്രദ്ധ നേടിയ നടിയാണ് ആന്‍ഡ്രിയ ജെര്‍മിയ. നായിക കഥാപാത്രമായി മാത്രമല്ല സഹതാരമായും നെഗറ്റീവ് റോളുകളിലുമെല്ലാം നമുക്ക് ആന്‍ഡ്രിയയെ കാണാനാകും. ധനുഷ് നായകനായി എത്തിയ വട ചെന്നൈയിലും ശക്തമായ കഥാപാത്രമായി താരം എത്തിയിരുന്നു. എന്നാല്‍ ചിത്രത്തിലെ ബെഡ്‌റൂം സീന്‍ അഭിനയിച്ചതില്‍ താന്‍ ഇപ്പോള്‍ ദുഃഖിക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തമിഴ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം വട ചെന്നൈയിലെ ഇഴുകിചേര്‍ന്നുള്ള രംഗത്തെക്കുറിച്ച് വ്യക്തമാക്കിയത്. 

വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നടന്‍ അമീറിനൊപ്പമാണ് താരം കിടപ്പറ രംഗത്തില്‍ അഭിനയിച്ചത്. ഈ സിനിമയ്ക്കു ശേഷം താന്‍ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ടു എന്നാണ് താരം പറയുന്നത്. അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് തനിക്ക് ഇപ്പോള്‍ വരുന്നത് എന്നാണ് ആന്‍ഡ്രിയ പറയുന്നത്. വട ചെന്നൈയില്‍ ചന്ദ്ര എന്ന കഥാപാത്രമായാണ് എത്തിയത്. അമീറാണ് ഭര്‍ത്താവായി എത്തിയത്. ഇരുവരുടേയും ഇഴുകിചേര്‍ന്നുള്ള നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട്. 

ഇഴുകിചേര്‍ന്നുള്ള രംഗങ്ങളിലുള്ള കഥാപാത്രങ്ങളുമായി നിരവധി സംവിധായകരാണ് തന്നെ സമീപിക്കുന്നത് എന്നാണ് താരം പറയുന്നത്. എന്നാല്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്തു മടുത്തെന്നും വീണ്ടും വീണ്ടും അങ്ങനെയുള്ള റോളുകള്‍ ചെയ്യില്ലെന്നും താരം വ്യക്തമാക്കി. തന്റെ സഹതാരവുമായി യാതൊരു ഇഴുകിചേര്‍ന്നുള്ള രംഗങ്ങളില്ലാത്ത മികച്ച വേഷങ്ങള്‍ ചെയ്യാനാണ് താരം ഇപ്പോള്‍ കാത്തിരിക്കുന്നത്. മികച്ച കഥാപാത്രമാണെങ്കില്‍ പ്രതിഫലം കുറക്കാനും തയാറാണെന്നും ആന്‍ഡ്രിയ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെണ്‍മക്കള്‍ എന്ന് പറഞ്ഞിട്ടില്ല; മക്കള്‍ക്ക് പകര്‍ന്നു നല്‍കണമെന്നാണ് പറഞ്ഞത്; ഇതില്‍ എന്ത് സ്ത്രീ വിരുദ്ധത?; വിശദീകരണവുമായി മുഖ്യമന്ത്രി

കര്‍ക്കടക മാസ ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂരില്‍ ഓഗസ്റ്റ് ആറിനും ഏഴിനും നാലമ്പല ദര്‍ശന നിയന്ത്രണം

'പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പോസ്റ്റ്'; കേസെടുത്ത് പൊലീസ്, എക്‌സിന് നോട്ടീസ്

'ആശംസയൊക്കെ കൊള്ളാം, എന്നാലും ട്രെയ്‌ലർ എവിടെ ?'; 'ഐ ​ആം ​ഗെയിം' സഹനിർമാതാവിനോട് ദുൽഖർ

റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഇനി രണ്ടുദിവസം മാത്രം; തീയതി നീട്ടുമോ?