Entertainment

ആ ചിത്രത്തില്‍ വില്ലനാവാന്‍ മമ്മൂട്ടിയില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

മിത്രന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ജയം രവി തനി ഒരുവനില്‍ അവതരിപ്പിച്ചത്. നയന്‍താരയായിരുന്നു നായിക

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രം തനി ഒരുവന്‍ രണ്ടാം ഭാഗത്തില്‍ വില്ലന്‍ റോളില്‍ മമ്മൂട്ടി അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ സമീപദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. 2020 പകുതിയോടെ തനി ഒരുവന്‍ സെക്കന്‍ഡ് പാര്‍ട്ട് തുടങ്ങുമെന്ന് ജയം രവി അറിയിച്ചതിന് പിന്നാലെയാണ് വില്ലനായി മമ്മൂട്ടിയെത്തുന്നുവെന്ന വാര്‍ത്ത വീണ്ടും സജീവമായത്. തനി ഒരുവന്‍ ആദ്യഭാഗവും വില്ലന്‍ റോളില്‍ അരവിന്ദന്‍ സ്വാമിയും കയ്യടി നേടിയതിന് പിന്നാലെയാണ് സിനിമ രണ്ടാം ഭാഗം വരുന്നതായി സംവിധായകന്‍ മോഹന്‍രാജ അറിയിച്ചിരുന്നത്. ഈ ഘട്ടത്തിലും അരവിന്ദ് സ്വാമിയുടെ സ്ഥാനത്ത് വില്ലനായി മമ്മൂട്ടിയെത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

തനി ഒരുവന്‍ സെക്കന്‍ഡ് സ്‌ക്രിപ്ടിംഗിലാണ് തന്റെ ശ്രദ്ധ മുഴുവനുമെന്ന് സില്‍വര്‍ സ്‌ക്രീനിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍രാജ പറഞ്ഞിരുന്നു. മമ്മൂട്ടി ഈ ചിത്രത്തില്‍ വില്ലനായി എത്തുമെന്നത് അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി. കുടുംബത്തോടൊപ്പം വിദേശത്ത് അവധിയാഘോഷിക്കുന്ന മമ്മൂട്ടി തിരിച്ചെത്തിയാല്‍ അജയ് വാസുദേവ് ചിത്രം ഷൈലോക്കില്‍ ജോയിന്‍ ചെയ്യും. തമിഴില്‍ ഒരു പ്രധാന പ്രൊജക്ട് മമ്മൂട്ടിയുടേതായി ഈ വര്‍ഷം ഉണ്ടെന്നാണ് സൂചന.

2015ലാണ് സഹോദരന്‍ ജയം രവിയെ നായകനാക്കി മോഹന്‍രാജ തനി ഒരുവന്‍ പ്രദര്‍ശനത്തിനെത്തിച്ചത്. സിദ്ധാര്‍ത്ഥ് അഭിമന്യു എന്ന കഥാപാത്രമായി അരവിന്ദ് സ്വാമിയുടെ വില്ലന്‍ കഥാപാത്രം നായകന് മേല്‍ സ്‌കോര്‍ ചെയ്ത ചിത്രവുമായിരുന്നു തനി ഒരുവന്‍.

മിത്രന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ജയം രവി തനി ഒരുവനില്‍ അവതരിപ്പിച്ചത്. നയന്‍താരയായിരുന്നു നായിക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തൃശൂരില്‍ വോട്ടിനായി കിറ്റുകള്‍ നല്‍കി'; ബിജെപിക്കെതിരെ ആരോപണവുമായി സിപിഎം

കുടകില്‍ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാനില്ല, ഉള്‍ക്കാട്ടില്‍ കുടുങ്ങി?; തിരച്ചില്‍

വോട്ടിങ് യന്ത്രത്തില്‍ 'പിവി അഞ്ജലി' തന്നെ; പേര് മാറ്റണമെന്ന തൃപ്പൂണിത്തുറ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ അപേക്ഷ തള്ളി

'തളരുമ്പോഴും തനിച്ചാകുമ്പോഴും താങ്ങാകുന്ന സ്‌നേഹം'; അമ്മയെക്കുറിച്ച് വികാരഭരിതയായി അനുപമ

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് vs ആര്‍ഡി; കൂടുതല്‍ നേട്ടം ഏതിന്?, വിശദാംശം

SCROLL FOR NEXT