ഹൈദരബാദില്‍ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന പൊലീസ് നടപടിയെ വിമര്‍ശിക്കുന്നവര്‍ ഗള്‍ഫ് രാജ്യങ്ങളെ നോക്കിയാല്‍ മതിയെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. 'നിയമത്തെ ഭയം വേണം. പ്രത്യേകിച്ച് കുറ്റവാസനയുള്ളവര്‍ക്കു. തെലങ്കാനയില്‍ ഇനിയൊരു പെണ്‍കുട്ടിയുടെ ദേഹത്ത് കൈ വെക്കുന്നതിന് മുന്‍പ് ഏതവനും ഒന്ന് മടിക്കും.' ജൂഡ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വിചാരണയും ശിക്ഷയും നമ്മള്‍ കുറെ കണ്ടിട്ടുള്ളത് കൊണ്ട് ആ ചീട്ടു ഇറക്കുന്നവരോട് കഠിന ശിക്ഷകള്‍ നടപ്പാക്കുന്ന ഗള്‍ഫ് രാജ്യങ്ങളെ നോക്കാന്‍ പറഞ്ഞാ മതി. ഏതു പാതി രാത്രിയിലും ഏതു സ്ത്രീക്കും അവിടെയൊക്കെ സ്വസ്ഥമായി സഞ്ചരിക്കാം. അതാണ് വേണ്ടത്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു എന്നാണ് ഗാന്ധിജി പോലും പറഞ്ഞിട്ടുള്ളത്. കര്‍ത്താവു വരെ ചാട്ടയെടുത്തു.'- ജൂഡ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പൊലീസ് നടപടിയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ജനവികാരം നിയന്ത്രിക്കാനായി നാല് യുവാക്കളെ പൊലീസ് കുടുക്കി വെടിവെച്ചതായിരിക്കാം എന്നാണ് ഒരുവിഭാഗം സംശയം പ്രകടിപ്പിക്കുന്നത്. പൊലീസ് നിയമപാലകര്‍ മാത്രമാണെന്നും കോടതി ചെയ്യേണ്ട ജോലി ഏറ്റെടുക്കേണ്ടതില്ലെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates