Entertainment

'ആ ദിവസം മുഴുവന്‍ ഞാന്‍ കരഞ്ഞു, ഞാനൊരു നല്ല നടിയല്ലെന്ന് അമ്മയോട് പറഞ്ഞു': തുറന്നുപറഞ്ഞ് സായി പല്ലവി 

സംവിധായകന്റെ പ്രതീക്ഷയ്‌ക്കൊത്തുള്ള പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതിരുന്നതിനെക്കുറിച്ചാണ് സായി പല്ലവിയുടെ വെളിപ്പെടുത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

സെല്‍വരാഘവന്‍ ചിത്രം 'എന്‍ജികെ'യാണ് റിലീസിനൊരുങ്ങുന്ന സായി പല്ലവിയുടെ ഏറ്റവും പുതിയ സിനിമ. പൊളിറ്റിക്കല്‍-ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തില്‍ നടന്‍ സൂര്യയാണ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് താരങ്ങളിപ്പോള്‍.

സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് സായി ഇപ്പോള്‍. ചിത്രത്തിലെ ഒരു പ്രത്യേക രംഗം ചിത്രീകരിക്കുമ്പോള്‍ സംവിധായകന്റെ പ്രതീക്ഷയ്‌ക്കൊത്തുള്ള പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതിരുന്നതിനെക്കുറിച്ചാണ് സായി പല്ലവിയുടെ വെളിപ്പെടുത്തല്‍. ആ രംഗം പിറ്റേദിവസത്തേക്ക് നീട്ടിവെച്ചപ്പോള്‍ താന്‍ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ന്നുപോയെന്നാണ് നടിയുടെ വാക്കുകള്‍.

"ആ ദിവസം മുഴുവന്‍ ഞാന്‍ കരയുകയായിരുന്നു. വീട്ടില്‍ചെന്ന് മെഡിസിന് തിരിച്ച് പോകുവാണെന്നും ഞാന്‍ ഒരു നല്ല നടിയല്ലെന്നും അമ്മയോട് പറഞ്ഞു. ഭാഗ്യത്തിന് അടുത്തദിവസം എന്റെ ആദ്യ ടേക്ക് തന്നെ ഓക്കെയായി", നടി പറഞ്ഞു. 

നടന്‍ സൂര്യയും സെല്‍വരാഘവന്റെ പ്രതീക്ഷയ്‌ക്കൊപ്പമെത്താന്‍ പല ടേക്കുകള്‍ എടുക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് തനിക്ക് സമാധാനമായതെന്നും സായി കൂട്ടിച്ചേര്‍ത്തു. "സൂര്യസാറിനോട് റീടേക്കുകളെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹവും പറഞ്ഞു ഒറ്റ ടേക്കില്‍ സെല്‍വരാഘവന്‍ സംതൃപ്തനാകാറില്ലെന്ന്. സൂര്യസാറും പല ടേക്കുകള്‍ എടുക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് എനിക്ക് സമാധാനമായത്", സായി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം