Entertainment

'ആ നടന് ലഭിക്കുന്ന പ്രതിഫലത്തിന്റെ ഏഴില്‍ ഒന്ന് മാത്രമാണ് ഞങ്ങളുടെ സിനിമയുടെ മുഴുവന്‍ ബജറ്റ്' അല്‍ഫോണ്‍സ് പുത്രന്‍  

മമ്മൂട്ടി നായകനായെത്തുന്ന അങ്കിള്‍ ഉള്‍പ്പടെ നാല് ചിത്രങ്ങള്‍ക്കൊപ്പമാണ് തൊബാമ എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മിക്കുന്ന തൊബാമ നാളെ തീയെറ്ററുകളിലെത്തുകയാണ്. മമ്മൂട്ടി നായകനായെത്തുന്ന അങ്കിള്‍ ഉള്‍പ്പടെ നാല് ചിത്രങ്ങള്‍ക്കൊപ്പമാണ് തൊബാമ എത്തുന്നത്. കൂടാതെ ഹോളിവുഡ് ആക്ഷന്‍ ചിത്രം അവഞ്ചേഴ്‌സും നാളെ റിലീസ് ചെയ്യുന്നുണ്ട്. 

ഇപ്പോള്‍ അല്‍ഫോണ്‍സിന്റെ ഒരു ഫേയ്‌സ്ബുക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അവഞ്ചേഴ്‌സിലെ ഒരു നടന് ലഭിക്കുന്ന പ്രതിഫലത്തിന്റെ ഏഴില്‍ ഒന്ന് മാത്രമാണ് തങ്ങളുടെ ചിത്രത്തിന്റെ ബജറ്റെന്നാണ് പോസ്റ്റിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നത്. എന്നാല്‍ ചിത്രത്തില്‍ ചങ്കുറപ്പുള്ള നടന്മാരുണ്ടെന്നും അദ്ദേഹം കുറിച്ചു.  

'നാളെ അവഞ്ചേര്‍സ് എന്ന സിനിമയും ഇറങ്ങുന്നുണ്ട് . അതില്‍ അഭിനയിക്കുന്ന റോബര്‍ട്ട് ഡൗണി ജൂനിയര്‍ വാങ്ങുന്ന പ്രതിഫലത്തിന്റെ ഏഴില്‍ ഒന്ന് മാത്രമാണ് ഞങ്ങളുടെ സിനിമയുടെ മുഴുവന്‍ ബജറ്റ്. തൊബാമയില്‍ സൂപ്പര്‍ ഹീറോസ് ഇല്ല.. പക്ഷെ സാധാരണ ഹീറോസ് ഉണ്ട്... നല്ല ചങ്കോറപ്പൊള്ള നടന്മാരുണ്ട്. കഥാപാത്രങ്ങള്‍ക്കു വേണ്ടി നല്ലോണം പണിയെടുത്ത ഒരുപാട് ആള്‍ക്കാര് ഈ സിനിമയില്‍ ഉണ്ട്. പിന്നെ പുതുമ. അത് പ്രതീക്ഷിക്കരുത്.' അല്‍ഫോണ്‍സ് പുത്രന്‍ ഫേയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നു. 

വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന അരവിന്ദന്റെ അതിഥികളും നാളെ റിലീസ് ചെയ്യുന്നുണ്ട്. മുന്‍പ് ഉണ്ണി മുകുന്ദന്റെ ചാണക്യതന്ത്രവും സുരാജ് വെഞ്ഞാറമൂടിന്റെ അഭാസവും റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. അവസാനം ഇരു സിനിമകളും റിലീസ് തിയതി മാറ്റുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

SCROLL FOR NEXT