Entertainment

'ആ നിമിഷം എന്റെ ഹൃദയത്തില്‍ സുരക്ഷിതം'; എക്കാലവും ഓര്‍മിക്കാനൊരു രംഗം പങ്കുവെച്ച് പ്രയാഗ

'ബ്രദേഴ്‌സ് ഡേ' യിലെ എന്നും ഓര്‍ത്തിരിക്കുന്ന ഒരു രംഗത്തെക്കുറിച്ച് വിവരിക്കുകയായിരുന്നു പ്രയാഗ

Author : സമകാലിക മലയാളം ഡെസ്ക്

ലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡെ തീയേറ്ററുകളില്‍ മുന്നേറുകയാണ്. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റിയന്‍, മിയ, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ ശ്രദ്ധേയവേഷങ്ങളിലെത്തുന്നു. സിനിമയും അതിലെ കഥാപാത്രവും എന്നും തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതായിരിക്കുമെന്നാണ് ബ്രദേഴ്‌സ് ഡേയെക്കുറിച്ചുള്ള പ്രയാഗയുടെ വാക്കുകള്‍. 

ചിത്രത്തില്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരു രംഗത്തെക്കുറിച്ച് വിവരിക്കുകയായിരുന്നു പ്രയാഗ. അന്തരിച്ച നടന്‍ സുകുമാരന്റെയും നടി ശ്രീവിദ്യയുടെയും ഫോട്ടോ ഫ്രെയിം കെയ്യില്‍ പിടിച്ചുള്ള സിനിമയിലെ ഒരു രംഗമാണ് പ്രയാഗ വിവരിക്കുന്നത്. ആ രംഗം അഭിനയിക്കുക അത്ര എളുപ്പമായിരുന്നില്ലെന്നും ഹൃദയത്തില്‍ നിന്നുവന്ന ആശയവിനിമയമായിരുന്നു അപ്പോള്‍ സംഭവിച്ചതെന്നും പ്രയാഗ പറയുന്നു. ആ നിമിഷം തന്റെ ഹൃദയത്തില്‍ സുരക്ഷിതമാണെന്നും എക്കാലവും ഓര്‍മ്മിക്കുന്ന ഒന്നായിരിക്കും അതെന്നും പ്രയാഗ കുറിച്ചു.

ചിത്രത്തിലെ റൂബി എന്ന തന്റെ കഥാപാത്രം തനിക്കേറ്റവും പ്രിയപ്പെട്ടതാണെന്നും പ്രേക്ഷകര്‍ക്കും അത് അങ്ങനെയാവുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നുമാണ് പ്രയാഗയുടെ വാക്കുകള്‍. റൂബിയെക്കുറിച്ച് പറയുമ്പോള്‍ ഹൃദയം എന്ന വാക്ക് ഒരുപാട് ഉപയോഗിക്കേണ്ടിവരുന്നെന്നും അത്രമാത്രം ചേര്‍ന്നുനില്‍ക്കുന്നതാണ് ആ കഥാപാത്രമെന്നും പ്രയാഗ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

SCROLL FOR NEXT