Entertainment

'ആ പയ്യനെ ഓര്‍മയില്ലേ, അത് ഞാനാണ്'; തന്നെ മനസിലാകാത്തവര്‍ക്കായി മായാവിയിലെ രംഗം അഭിനയിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍; വിഡിയോ വൈറല്‍

കഴിഞ്ഞ ദിവസം പുനലൂര്‍ ഓണം ഫേസ്റ്റില്‍ പങ്കെടുത്തുകൊണ്ടാണ് വിഷ്ണു തന്നെ മനസിലാകാത്തവര്‍ക്കുവേണ്ടി പരിചയപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ സിനിമയില്‍ എത്തുന്നത്. കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ പ്രധാന കഥാപാത്രമായി എത്തിയതോടെയാണ് വിഷ്ണു ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ മലയാളത്തിലെ അറിയപ്പെടുന്ന നടനാണ് വിഷ്ണു. അഭിനയത്തില്‍ മാത്രമല്ല തിരക്കഥാകൃത്തെന്ന നിലയിലും കയ്യടി നേടുകയാണ് താരം. എന്നാല്‍ ഇപ്പോഴും തന്നെ ആളുകള്‍ക്ക് അത്ര പരിചയമില്ലെന്നാണ് വിഷ്ണു പറയുന്നത്. കഴിഞ്ഞ ദിവസം പുനലൂര്‍ ഓണം ഫേസ്റ്റില്‍ പങ്കെടുത്തുകൊണ്ടാണ് വിഷ്ണു തന്നെ മനസിലാകാത്തവര്‍ക്കുവേണ്ടി പരിചയപ്പെടുത്തിയത്. 

നായകനായി എത്തിയ കട്ടപ്പനയിലെ ഹൃത്വിക് റോഷനെക്കുറിച്ചാണ് ആദ്യം പറഞ്ഞത്. അങ്ങനെ മനസിലാവാത്തവര്‍ക്കായി താന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തിയ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം മായാവിയിലെ ഒരു രംഗം അഭിനയിച്ച് കാണിച്ചുകൊടുക്കാനും താരം മടിച്ചില്ല. സലിംകുമാറിന്റെ കഥാപാത്രവും വിഷ്ണുവുമായി ഒരു കോമ്പിനേഷന്‍ സീന്‍ ഉണ്ട്. അതാണ് അഭിനയിച്ച് കാണിച്ചത്. സലിംകുമാറിന്റെയും തന്റെയും ഡയലോഗ് വള്ളിപുള്ളി തെറ്റാതെ പറഞ്ഞാണ് തന്നെ മനസിലാകാത്തവര്‍ക്കായി സ്വയം പരിചയപ്പെടുത്തിയത്. ഇതിന്റെ വിഡിയോ ഫേയ്‌സ്ബുക്കില്‍ വിഷ്ണു പോസ്റ്റ് ചെയ്തതോടെ വൈറലാവുകയാണ്. 

ഇനിയും എന്നെ മനസ്സിലാകാത്തവര്‍ക്ക് വേണ്ടി....ദേ ദിതാണ് ഞാന്‍... ലവ് യു ഓള്‍ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ സിംപ്ലിസിറ്റിയാണ് എനിക്ക് ഇഷ്ടപ്പെട്ടത് എന്നാണ് ആരാധകരുടെ കമന്റ്. മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന ബിഗ് ബ്രദറാണ് വിഷ്ണുവിന്റെ അടുത്ത ചിത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന