Entertainment

'ആ മുറിയില്‍ സ്ത്രീകള്‍ ഇല്ലാത്തതിന് എന്തെങ്കിലും കാരണമുണ്ടോ?'; പ്രധാനമന്ത്രിയേയും അക്ഷയ് കുമാറിനേയും വിമര്‍ശിച്ച് നടി ദിയ മിര്‍സ

സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരിക്കുന്ന പശ്ചാത്തലത്തില്‍ ഒരു സ്ത്രീ പോലും ഇല്ലാത്ത മീറ്റിങ്ങിനെതിരേ വിമര്‍ശനം ശക്തമാവുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസം ബോളിവുഡ് നടന്മാരും നിര്‍മാതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്തു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള സംഘത്തില്‍ ഒരു സ്ത്രീയെപ്പോലും ഉള്‍ക്കൊള്ളിക്കാതിരുന്നത് വിവാദമായിരിക്കുകയാണ്. നടന്‍ അക്ഷയ് കുമാറിനേയും പ്രധാനമന്ത്രിയേയും രൂക്ഷമായി വിമര്‍ശിച്ച് നടി ദിയ മിര്‍സ രംഗത്തെത്തി. 

പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ട് അക്ഷയ് പോസ്റ്റ് ചെയ്ത് ട്വീറ്റ് എടുത്താണ് ദിയയുടെ വിമര്‍ശനം. ഇത് വളരെ മനോഹരമായിരിക്കുന്നു. ഈ മുറിയില്‍ സ്ത്രീകള്‍ ആരും ഇല്ലാത്തതിന് എന്തെങ്കിലും കാരണമുണ്ടോ എന്നാണ് ട്വീറ്റിലൂടെ ദിയ ചോദിച്ചത്. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരിക്കുന്ന പശ്ചാത്തലത്തില്‍ ഒരു സ്ത്രീ പോലും ഇല്ലാത്ത മീറ്റിങ്ങിനെതിരേ വിമര്‍ശനം ശക്തമാവുകയാണ്. 

നിര്‍മാതാക്കളായ റിതേഷ് സിധ്വാനി, കരണ്‍ ജോഹര്‍, രാകേഷ് റോഷന്‍, റോന്നി സ്‌ക്രെവാല, പ്രസൂണ്‍ ജോഷി, സിബിഎഫ്‌സി ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ് റോയ് കപൂര്‍, നിര്‍മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് എന്നിവരും മീറ്റിങ്ങില്‍ പങ്കെടുത്തു. കൂടാതെ അക്ഷയ് കുമാറും, അജയ് ദേവ്ഗണും പ്രധാനമന്ത്രിയുമായുള്ള മീറ്റിങ്ങില്‍ എത്തി. മീറ്റിങ്ങില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കിയതിനെതിരേ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

SCROLL FOR NEXT