Entertainment

ആ വേദിയില്‍ ഇരിക്കാന്‍ അവര്‍ക്ക് എന്താണ് അര്‍ഹത, ഒരു ചെറുപ്പക്കാരനെ കണ്ണിറുക്കി കാട്ടിയതോ?; പ്രിയയ്‌ക്കെതിരേ നടന്‍

ഒരു പൊതുപരിപാടിയില്‍ നിരവധി കലാ- സാംസ്‌കാരിക പ്രമുഖര്‍ക്കൊപ്പം വേദി പങ്കിട്ടതാണ് പ്രിയയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയരാന്‍ കാരണമായത്

Author : സമകാലിക മലയാളം ഡെസ്ക്

ദ്യ ചിത്രത്തിലെ ഗാനത്തിലെ കണ്ണിറുക്കല്‍ രംഗത്തിലൂടെയാണ് പ്രിയ വാര്യര്‍ ലോക ശ്രദ്ധ നേടുന്നത്. ഒറ്റ ദിവസം കൊണ്ട് പ്രിയ തരംഗമാവുകയും നിരവധി ആരാധകരെ സമ്പാദിക്കുകയും ചെയ്തു. ബോളിവുഡിലെ പ്രമുഖര്‍ പോലും പ്രിയയുടെ കണ്ണിറുക്കലിനെ പുകഴ്ത്തി രംഗത്തെത്തി. എന്നാല്‍ പിന്നീട് പ്രിയയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതാണ് കണ്ടത്. താരം അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങളും ടീസറുകളുമെല്ലാം സൗബര്‍ ആക്രമണത്തിന് ഇരയായി. ഇപ്പോള്‍ പ്രിയയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കന്നട നടന്‍ ജഗ്ഗേഷ്. 

അടുത്തിടെ നടന്ന ഒരു പൊതുപരിപാടിയില്‍ നിരവധി കലാ- സാംസ്‌കാരിക പ്രമുഖര്‍ക്കൊപ്പം വേദി പങ്കിട്ടതാണ് പ്രിയയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയരാന്‍ കാരണമായത്. ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ജഗ്ഗേഷ് പ്രിയയ്‌ക്കെതിരേ ആഞ്ഞടിച്ചത്. പ്രമുഖ വ്യക്തികള്‍ക്കൊപ്പം വേദി പങ്കിടാന്‍ പ്രിയയ്ക്ക് എന്ത് അര്‍ഹതയാണ് ഉള്ളത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച നടിയോ പാവങ്ങളെ സഹായിക്കുന്ന മദര്‍തെരേസയോ അല്ല അവരെന്നും ഒരു  ചെറുപ്പക്കാരനെ നോക്കി കണ്ണിറുക്കിയതു കൊണ്ടു മാത്രമാണ് അവര്‍ ശ്രദ്ധിക്കപ്പെട്ടതെന്നും അദ്ദേഹം കുറിച്ചു. 

ബാംഗളൂരുവിലെ വൊക്കലിംഗ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ഒരു ചടങ്ങില്‍ അതിഥിയായിട്ടാണ് പ്രിയ വാര്യര്‍ എത്തിയത്. ഒരു എഴുത്തുകാരിയോ സ്വാതന്ത്ര്യ സമരസേനാനിയോ അല്ല. നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടിയുമല്ല. അനാഥരെ നോക്കി വളര്‍ത്തിയ മദര്‍തെരേസയുമല്ല. ഒരു ചെറുപ്പക്കാരനെ നോക്കി കണ്ണിറുക്കിയതുകൊണ്ടു മാത്രം ശ്രദ്ധ നേടിയ ഒരു സാധാരണ പെണ്‍കുട്ടിയാണത്. നൂറോളം സിനിമകള്‍ ചെയ്ത സായി പ്രകാശിനും നിര്‍മ്മലാനന്ദ സ്വാമിജിക്കുമൊപ്പമാണ് അവര്‍ വേദിയില്‍ ഇരുന്നത്. ഇത്രയും പ്രതിഭകള്‍ക്കു മുമ്പില്‍ കണ്ണിറുക്കുന്ന ഒരു പെണ്‍കുട്ടിയെ മാതൃകയാക്കുനതിലൂടെ നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. 

പരിപാടിയില്‍ ജഗ്ഗേഷും പങ്കെടുത്തിരുന്നു. ചടങ്ങില്‍ നിന്നും വിട്ടു നിന്നാല്‍ അത് ഈഗോ ആയി കണക്കാക്കുമായിരുന്നുവെന്നും അതാണ് പങ്കെടുത്തത് എന്നുമാണ് ജഗ്ഗേഷ് പറയുന്നത്. പരിപാടിയുടെ ചിത്രത്തോടൊപ്പമാണ് ഫേയ്‌സ്ബുക്ക് പോസ്റ്റ്. ഒമര്‍ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ്വാണ് പ്രിയയുടെ റിലീസ് ചെയ്ത ചിത്രം. ഇപ്പോള്‍ ബോളിവുഡ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി