Entertainment

'ആ ശബ്ദം ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്'; ക്യാപ്റ്റന്‍ രാജുവിനെ ഓര്‍മിച്ച് മോഹന്‍ലാല്‍ 

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ വസതിയില്‍ വെച്ചാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. ക്യാപ്റ്റന്‍ രാജുവിന്റെ ശബ്ദം ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നുണ്ടെന്നും എല്ലാവരേയും സ്‌നേഹിക്കാന്‍ അറിയാവുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം. 

'ലാലൂ.... രാജുച്ചായനാ' പ്രിയപ്പെട്ട രാജുവേട്ടന്റെ ശബ്ദം ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. എല്ലാവരേയും സ്‌നേഹിക്കാന്‍ മാത്രം അറിയുമായിരുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ രാജു ഇനി ഓര്‍മ്മകളില്‍ മാത്രം. ആദരാഞ്ജലികള്‍ പ്രിയ രാജുവേട്ടാ.....' മോഹന്‍ലാല്‍ കുറിച്ചു. 

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ വസതിയില്‍ വെച്ചാണ് മരിച്ചത്. 68 വയസായിരുന്നു. 1981ല്‍ പുറത്തിറങ്ങിയ രക്തം എന്ന ചിത്രത്തിലൂടെയാണ് ക്യാപ്റ്റന്‍ രാജു സിനിമാ രംഗത്തേക്കെത്തുന്നത്. വില്ലനായി അഭിനയരംഗത്തെത്തി പില്‍ക്കാലത്ത് ഹാസ്യവേഷങ്ങളിലും തിളങ്ങിയ അദ്ദേഹം രണ്ട് ചിത്രങ്ങള്‍ സംവിധാനവും ചെയ്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

മൂന്ന് വര്‍ഷത്തെ പ്രണയം; ഇബ്രാഹിം അലി ഖാനും പാലക് തിവാരിയും പിരിഞ്ഞു? തീരുമാനമെടുത്തത് താരപുത്രന്‍

'ഹൊ... ഭയങ്കര വിജയം തന്നെ! ഭൂഗോളത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് പോരില്‍ പാകിസ്ഥാന്‍ ഇന്ത്യയെ വീഴ്ത്തി'... ട്രോള്‍ മഴ

കല്യാണ ചെക്കൻ റെഡി; അനിരുദ്ധ്- കാവ്യ വിവാഹാഘോഷങ്ങൾക്ക് തുടക്കം

ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ നിന്ന് ഷോക്കേറ്റു; രണ്ട് വിദേശികള്‍ക്ക് ദാരുണാന്ത്യം