Entertainment

'ആ സിനിമ കണ്ട് അവര്‍ എന്നെ റഷ്യന്‍ വേശ്യയെന്ന് വിളിച്ചു' തുറന്നു പറഞ്ഞ് കല്‍ക്കി

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് ദേവ് ഡി ആയിരുന്നു കല്‍ക്കിയുടെ ആദ്യ ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങള്‍ മാത്രമല്ല തന്റെ ശക്തമായ നിലപാടുകള്‍കൊണ്ടും ശ്രദ്ധ നേടിയ താരമാണ് കല്‍ക്കി കോച്‌ലിന്‍. തന്റെ നിലപാടുകള്‍ തുറന്നു പറയുന്നതുകൊണ്ടുതന്നെ രൂക്ഷവിമര്‍ശനവും നേരിടാറുണ്ട്. തന്റെ ആദ്യ ചിത്രം റിലീസ് ചെയ്തതിന് ശേഷം തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് ദേവ് ഡി ആയിരുന്നു കല്‍ക്കിയുടെ ആദ്യ ചിത്രം. അതിന് ശേഷം തന്നെ റഷ്യന്‍ വേശ്യയായി മുദ്രകുത്തി എന്നാണ് താരം പറയുന്നത്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. 

ആദ്യ ചിത്രമായതിനാല്‍ സിനിമയെക്കുറിച്ചും തന്നെക്കുറിച്ചും വരുന്ന എല്ലാ അര്‍ട്ടിക്കിളും ആ സമയത്ത് കല്‍ക്കി വായിക്കുമായിരുന്നു. അതില്‍ എഴുതിയിരുന്നത് താനൊരു റഷ്യന്‍ വേശ്യയാണ് എന്ന രീതിയിലായിരുന്നു. താനൊരു റഷ്യക്കാരിയല്ല എന്നാണ് ആദ്യം ആലോചിച്ചത്. അത് വായിച്ച് വല്ലാതായെന്നും താരം പറയുന്നു. ഒരു ആര്‍ട്ടിക്കിള്‍ എഴുതുന്നതിന് മുന്‍പ് കാര്യങ്ങള്‍ പഠിക്കണമെന്നും അവര്‍ പറയുന്നു. 

നമ്മുടെ മീഡിയയില്‍ നിന്നുതന്നെയാണ് വിധി വരുന്നത്. ആദ്യം എനിക്ക് വളരെ ബുദ്ധിമുട്ടു തോന്നി. എന്നാല്‍ ഇന്ന് അത്തരം കാര്യങ്ങള്‍ വായിക്കാതിരിക്കാന്‍ എനിക്ക് പറ്റാറുണ്ട്' കല്‍ക്കി പറഞ്ഞു. തന്റെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് കല്‍ക്കിയും കാമുകന്‍ ഗയ് ഹെര്‍ഷ്‌ബെര്‍ഗും. വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായതില്‍ താരം രൂക്ഷ വിമര്‍ശനം കേള്‍ക്കേണ്ടിവന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT