Entertainment

ആംസ്റ്റർഡാമിലെ റെഡ് ഡിസ്ട്രിക്ട് ഫോർട്ട്കൊച്ചിയില്‍ പിറന്നു; ട്രാൻസിലെ ആ രംഗങ്ങൾ ഷൂട്ട് ചെയ്തത് ഇങ്ങനെ 

ഈ രം​ഗം യഥാർത്ഥത്തിൽ ചിത്രീകരിച്ചത് ആംസ്റ്റർഡാമിലല്ല മറിച്ച് ഫോർട്ട്കൊച്ചിയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ൻവർ റഷീദിന്റെ സംവിധാനത്തിൽ പിറന്ന ശ്രദ്ധേയ ചിത്രമാണ് ട്രാൻസ്. ഫഹദ് ഫാസിൽ, നസ്രിയ, ​ഗൗതം മേനോൻ, ചെമ്പൻ വിനോദ്, സൗബിൻ, ദിലീഷ് പോത്തൻ എന്നിങ്ങനെ വലിയ താരനിര അണിനിരന്ന ചിത്രം ഇതിനോടകം മികച്ച പ്രതികരണം നേടിക്കഴിഞ്ഞു. ഓൺലൈൻ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലേക്ക് ചിത്രം എത്തിയതോടെ ചർച്ചകൾ കൂടുതൽ സജീവമായി. 
‌‌
ഇപ്പോഴിതാ ‌ട്രാൻസിലെ ക്ലൈമാക്സ് രം​ഗം ചിത്രീകരിച്ചതിനെക്കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്തുവരുന്നത്. ഫഹദിന്റെ കഥാപാത്രം എസ്തറിനെ(നസ്രിയ) തിരക്കി ആംസ്റ്റർഡാ‍മിലെത്തുന്നതാണ് ഈ രം​ഗങ്ങളിലുള്ളത്. എന്നാൽ ഈ രം​ഗം യഥാർത്ഥത്തിൽ ചിത്രീകരിച്ചത് ആംസ്റ്റർഡാമിലല്ല മറിച്ച് ഫോർട്ട്കൊച്ചിയിലാണ്. 

ആംസ്റ്റര്‍ഡാമിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്ടിൽ ഷൂട്ട് ചെയ്യുന്നത് പുതിയ നിയമപ്രകാരം അനുവദനീയമല്ലാത്തതിനാൽ കലാസംവിധായകൻ അജയൻ ചാലിശ്ശേരിയുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചിയിൽ  റെഡ് ഡിസ്ട്രിക്ട് ഉണ്ടാക്കിയെടുത്തു. ഫഹദ് ഫാസിൽ റെഡ് ലൈറ്റ് ഡിസ്ട്രിക്ടിൽ കൂടി നടക്കുന്ന രംഗങ്ങളെല്ലാം ചിത്രീകരിച്ചത് ഇവിടെയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം