Entertainment

'ആകെ തകർന്ന അവസ്ഥയിലാണ്', പാർവോ വൈറസ് പിടിപെട്ട് റമ്മിനെയും ടോഡിയെയും നഷ്ടപ്പെട്ടു: അനുപമ പരമേശ്വരൻ

പാർവോ വൈറസ് ബാധയെക്കുറിച്ച് വിവരിക്കുന്നതായിരുന്നു അനുപമ പിന്നീട് പങ്കുവച്ച വിഡിയോ 

Author : സമകാലിക മലയാളം ഡെസ്ക്

ളർത്തു നായ്ക്കളെ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് നടി അനുപമ പരമേശ്വരൻ. മൂന്ന് നായ്ക്കൾ ഉള്ളതിൽ രണ്ട് എണ്ണം ഒരാഴ്ചയുടെ ഇടവേളയിലാണ് താരത്തെ വിട്ടുപോയത്. പാർവോ വൈറസ് പിടിപെട്ടതാണ് മരണകാരണം.

റമ്മും ടോഡിയും വിട്ടുപോയതിന്റെ വേദന പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും ഈ അവസ്ഥ മറ്റൊരു വളർത്തു നായകൾക്കും വരരുതെന്നും നടി പറഞ്ഞു. പാർവോ വൈറസ് ബാധയെക്കുറിച്ച് വിവരിക്കുന്നതായിരുന്നു അനുപമ പിന്നീട് പങ്കുവച്ച വിഡിയോയും ഇൻസ്റ്റ​ഗ്രാം പോസ്റ്റും.

‌"ജൂൺ എട്ടു മുതൽ ഇങ്ങനെയൊരു വിഡിയോ ചെയ്യണമെന്ന് ആഗ്രഹിക്കുന്നതാണ്. പക്ഷേ കഴി‍ഞ്ഞില്ല. മനസ്സ് ആകെ തകർന്ന അവസ്ഥയിലാണ്. ആ വേദന പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല. എനിക്ക് എന്റെ നായ്ക്കുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഈ അവസ്ഥ മറ്റൊരു വളർത്തു നായകൾക്കും വരരുത് എന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് വിഡിയോ ചെയ്തതു തന്നെ. ഇപ്പോൾ വിസ്കി മാത്രമാണ് ഞങ്ങൾക്കൊപ്പമുളളത്. പാർവോ വൈറസ് പിടിപെട്ട് റമ്മിനെയും ടോഡിയെയും നഷ്ടപ്പെട്ടു. ഈ വൈറസ് മനുഷ്യനെ ആക്രമിക്കില്ല. പക്ഷേ വാക്സിനേഷൻ എടുത്ത നായകളാണെങ്കിലും വൈറസ് പിടികൂടാം. റമ്മും ടോഡിയും അങ്ങനെയായിരുന്നു", വിഡിയോയ്ക്കൊപ്പം അനുപമ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

SCROLL FOR NEXT