Entertainment

ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്ററിന്റെ ട്രെയ്‌ലര്‍ എവിടെപ്പോയി? യൂട്യൂബില്‍ കാണാനില്ലെന്ന് അനുപം ഖേര്‍

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വേഷത്തില്‍ താന്‍ അഭിനയിച്ച ' ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററി'ന്റെ ട്രെയിലര്‍ യൂട്യൂബില്‍ കാണാനില്ലെന്ന് അനുപം ഖേര്‍. ട്വിറ്ററിലാണ് താരം ഈ പരാതി ഉന്നയിച്ച്

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വേഷത്തില്‍ താന്‍ അഭിനയിച്ച ' ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററി'ന്റെ ട്രെയിലര്‍ യൂട്യൂബില്‍ കാണാനില്ലെന്ന് അനുപം ഖേര്‍. ട്വിറ്ററിലാണ് താരം ഈ പരാതി ഉന്നയിച്ച് രംഗത്തെത്തിയത്. 

' പ്രിയപ്പെട്ട യൂട്യൂബ്, ഇന്നലെ വരെ ട്രെന്‍ഡിങില്‍ ഒന്നാമതായിരുന്ന ' ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ' ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് കാണാതായതായി നിരവധി ഫോണ്‍ കോളുകള്‍ വന്നിരുന്നു. ട്രെയിലര്‍ കാണാതാവുകയോ, അല്ലെങ്കില്‍ 50ആം സ്ഥാനത്ത് പ്രത്യക്ഷപ്പെടുകയോ ആണ് ചെയ്യുന്നത്. ഒന്ന് സഹായിക്കൂ എന്നായിരുന്നു താരം ട്വീറ്റ് ചെയ്തത്. 

ചിത്രത്തിന്റെ പേര് മാത്രം നല്‍കുമ്പോള്‍ അനുപം ഖേറിന്റെ അഭിമുഖങ്ങളാണ് വരുന്നത്. ഒഫീഷ്യല്‍ ട്രെയിലര്‍ എന്ന് കൊടുത്താല്‍ മാത്രമേ ചിത്രത്തിന്റെ ട്രെയിലര്‍ വലത് വശത്ത് വരുന്നുള്ളൂ. ട്രെയിലര്‍ റിലീസ് ചെയ്തപ്പോള്‍ മുതല്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്.

ചിത്രം തിയേറ്ററുകളിലെത്തിക്കുന്നതിന് മുമ്പ് പ്രത്യേക പ്രദര്‍ശനം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. വസ്തുതകളെ വളച്ചൊടിച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് സംശയം പ്രകടിപ്പിച്ചിരുന്നു. ജനുവരി 11 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂലില്‍ നിന്ന് രാജിവെച്ച് പി വി അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും

'ജൂണില്‍ ഇരുവരും നേരിട്ട് ഹാജരാകണം'; വിജയ്-സംഗീത വിവാഹ മോചനക്കേസില്‍ കുടുംബക്കോടതി

ഒരു കോടി രൂപയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 50 lottery result

മോഹന്‍ലാലിന്റെ അച്ഛനാകാന്‍ നടനെ തേടുന്നു, ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചേനെ: പ്രിയദര്‍ശന്‍

7.4 തീവ്രതയിൽ അതിശക്തമായ ഭൂചലനം; ജപ്പാനിൽ സുനാമി ഭീതി: ആദ്യ തിരമാലകൾ കണ്ടുതുടങ്ങി

SCROLL FOR NEXT