കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

എസ്‌ഐആറിൽ ഒഴിവാക്കപ്പെട്ടവർക്കും അവസരം
Election Commission of India Annual Electoral Roll Revision
Election Commission of India Annual Electoral Roll Revisionഫയൽ ചിത്രം
Updated on: 
1 min read

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാര്‍ഷിക വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 17 ഇടങ്ങളിലെ വോട്ടർ പട്ടികകളിൽ എസ്എസ്ആർ (സ്‌പെഷൽ സമ്മറി റിവിഷൻ) നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നത്. 13 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലും അസമിലുമാണ് എസ്എസ്ആർ ആരംഭിക്കുന്നത്.

എസ്‌ഐആറിൽ ഒഴിവാക്കപ്പെട്ടവരെയും പുതിയ വോട്ടർമാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കേരളമടക്കം എസ്ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളിലാണ് നടപടി.

Election Commission of India Annual Electoral Roll Revision
മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും

എസ്എസ്ആറിന് ശേഷമുള്ള കരട് പട്ടിക നവംബർ 12-ന് പ്രസിദ്ധീകരിക്കും. ഡിസംബർ 11-ാം തീയതിവരെ അവകാശവാദങ്ങളും എതിർപ്പുകളും ബോധിപ്പിക്കാം. അന്തിമപട്ടിക 2027 ജനുവരി നാലാം തീയതി നിലവിൽ വരും. നിലവിൽ എസ്‌ഐആർ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നിടങ്ങളിൽ തീയതികളിൽ വ്യത്യാസമുണ്ടാകും.

എസ്എസ്ആറിന് ശേഷമുള്ള കരട് പട്ടിക നവംബർ 12 ന് പ്രസിദ്ധീകരിക്കും. ഡിസംബർ 11 തീയതിവരെ അവകാശവാദങ്ങളും എതിർപ്പുകളും ബോധിപ്പിക്കാം. അന്തിമപട്ടിക 2027 ജനുവരി നാലാം തീയതി നിലവിൽ വരും. നിലവിൽ എസ്‌ഐആർ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നിടങ്ങളിൽ തീയതികളിൽ വ്യത്യാസമുണ്ടാകും. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും ഇതില്‍ പെടും.

Election Commission of India Annual Electoral Roll Revision
'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'
Election Commission of India Annual Electoral Roll Revision
Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
Summary

Election Commission of India: Special Summary Revision (SSR) announced in Kerala and 16 other states/UTs. Draft voter list to be published on November 12

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com