Entertainment

'ആഗ്രഹം പ്രണയ ചിത്രങ്ങളില്‍ അഭിനയിക്കാന്‍, പക്ഷേ, എന്റെ ശരീരത്തിന് ഇണങ്ങണം'; ജോണ്‍ എബ്രഹാം

തന്റെ വ്യക്തിത്വവുമായി ചേരുന്ന തിരക്കഥയ്ക്കായി കാത്തിരിക്കുകയാണ് എന്നാണ് താരം പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ആക്ഷന്‍ താരമാണ് ജോണ്‍ എബ്രഹാം. അടുത്തിടെയായി ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രണയ ചിത്രത്തില്‍ അഭിനയിക്കാനുള്ള താല്‍പ്പര്യം തുറന്നു പറഞ്ഞിരിക്കുകയാണ് 46 കാരനായ താരം. 

തന്റെ വ്യക്തിത്വവുമായി ചേരുന്ന തിരക്കഥയ്ക്കായി കാത്തിരിക്കുകയാണ് എന്നാണ് താരം പറയുന്നത്. റൊമാന്റിക് സിനിമകളില്‍ അഭിനയിക്കാന്‍ എനിക്ക് ഇഷ്ടമായിരുന്നു. എന്നാല്‍ എനിക്ക് ചേരുന്ന കഥകളൊന്നും കിട്ടിയില്ല. അത് മനോഹരമായ മേഖലയാണ്. എന്റെ വ്യക്തിത്വത്തിനും ശരീരപ്രകൃതിക്കും ചേരുന്ന പ്രണയചിത്രം വേണം. അങ്ങനെയൊരു കഥക്കായി കാത്തിരിക്കുകയാണ് ഞാന്‍' ജോണ്‍ പറഞ്ഞു. 

കൂടുതലും ആക്ഷന്‍ ചിത്രങ്ങളാണ് ജോണ്‍ എബ്രഹാമിന്റേതായി പുറത്തുവരുന്നത്. ഇപ്പോള്‍ അറ്റാക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് താരം. ഒരു ആക്ഷന്‍ ഹീറോയ്ക്ക് ആറ്റിറ്റിയൂടാണ് ആവശ്യം എന്നാണ് അദ്ദേഹം പറയുന്നത്. പ്രണയ ചിത്രമായ ജിസത്തിലൂടെയാണ് ജോണ്‍ എബ്രഹാം അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം കോമഡി ചിത്രങ്ങളിലാണ് താരം ശ്രദ്ധ വെച്ചത്. അതിന് ശേഷമാണ് ബോളിവുഡിലെ ഏറ്റവും മികച്ച ആക്ഷന്‍ താരങ്ങളില്‍ ഒരാളായി ജോണ്‍ മാറിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT