Entertainment

ആഘോഷത്തിനിടെ ലഹങ്കയ്ക്ക് തീപിടിച്ചു; സീരിയല്‍ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ചിത്രങ്ങള്‍ 

നിയ നൃത്തം ചെയ്യുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ തീപിടുത്തമുണ്ടായ വിവരം അധികമാരും അറിഞ്ഞിരുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്

ദീപാവലി ആഘോഷത്തിനിടെ സീരിയല്‍ താരത്തിന്റെ വസ്ത്രത്തിന് തീപിടിച്ചു. തലനാരിഴയ്ക്കാണ് താരം വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഹിന്ദി സീരിയല്‍ താരം നിയ ശര്‍മ്മയുടെ വസ്ത്രത്തിനാണ് തീപിടിച്ചത്. ദീപാവലി ആഘോഷത്തിനിടെ കത്തിച്ചുവെച്ച വിളക്കില്‍ നിന്ന് നടിയുടെ വസ്ത്രത്തിലേക്ക് തീപിടിക്കുകയായിരുന്നു.

നിരവധി തട്ടുകളുള്ള വസ്ത്രം ആയതിനാലാണ് താരത്തിന് മറ്റ് അപകടങ്ങളൊന്നും സംഭവിക്കാതിരുന്നത്. കത്തി കരിഞ്ഞ വസ്ത്രത്തിന്റെ ചിത്രം നിയ തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. 

'വിളക്കിന്റെ ശക്തി, നിമിഷനേരത്തിനുള്ളില്‍ തീപിടിച്ചു. വസ്ത്രത്തില്‍ നിരവധി തട്ടുകള്‍ ഉളളതിനാല്‍ ജീവന്‍ രക്ഷപ്പെട്ടു'- നിയ ശര്‍മ്മ കുറിച്ചു. വെള്ള ലെഹങ്കയായിരുന്നു ്‌നിയ ദീപാവലി ആഘോഷത്തിന് ധരിച്ചത്. നിയ നൃത്തം ചെയ്യുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ തീപിടുത്തമുണ്ടായ വിവരം അധികമാരും അറിഞ്ഞിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം