Entertainment

ആഘോഷമാക്കിയ ആ ഡയലോഗ്, 'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; ലൂസിഫര്‍ മേക്കിങ് വിഡിയോ 

എമ്പുരാനെ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമായിരുന്നു മോഹൻലാൽ നായകനായി എത്തിയ 'ലൂസിഫർ'. സിനിമയോളം തന്നെ ആവേശത്തോടെയാണ് ചിത്രത്തിന്റെ അണിയറക്കാഴ്ചകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ പുതിയൊരു മേക്കിങ് വിഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് ടീം ലൂസിഫര്‍.

തീയറ്ററുകളിൽ ആരാധകർ ഏറ്റെടുത്ത മാസ് ഡയലോ​ഗാണ് മോഹന്‍ലാൽ കഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പള്ളി വിവേക് ഒബ്രോയുടെ കഥാപാത്രമായ ബോബിയോട് ‘നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്’ എന്ന് പറയുന്നത്. ആ രം​ഗം ചിത്രീകരിച്ചതിന്റെ മേക്കിങ് വിഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടത്.

'ലൂസിഫര്‍ ബിഹൈന്‍ഡ് ദ സീന്‍ സെ​ഗ്മെന്റ്' എന്ന പേരിൽ സീരീസായി മേക്കിങ് വിഡിയോകൾ പുറത്തുവിടുന്നതിന്റെ ഭാ​ഗമായി 11-ാം സെ​ഗ്മെന്റായാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. എമ്പുരാനെ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ. മോഹൻലാലും വിവേക് ഓബ്റോയും അടക്കമുള്ള താരങ്ങൾക്ക് പൃഥ്വിരാജ് നിർദേശങ്ങൾ നൽകുന്നതും വിഡിയോയിൽ കാണാം. ചിത്രത്തിന്റെ തിരകഥാകൃത്തായ മുരളി ​ഗോപിയേയും അണിയറ ഒരുക്കങ്ങൾക്കിടെ കാണാനാകും.

ലൂസിഫര്‍ സൂപ്പര്‍ഹിറ്റായതിന് പിന്നാലെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. എമ്പുരാന്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ചിത്രീകരണം അടുത്ത വർഷം തുടങ്ങുമെന്നാണ് അറിയിച്ചത്. ‘എമ്പുരാൻ’ 2021 വിഷുവിനു തിയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT