Entertainment

'ആടൈ' പ്രതികരണമറിയാന്‍ വേഷം മാറി അമല പോള്‍, വീഡിയോ

നല്ല സിനിമയാണെന്നും കുടുംബസമേതം കാണാന്‍ സാധിക്കുന്ന ചിത്രമാണെന്നും പ്രേക്ഷകരില്‍ ചിലര്‍ പറയുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

'ആടൈ'യുടെ പ്രേക്ഷക പ്രതികരണമറിയാന്‍ അമലപോള്‍ വേഷം മാറി തിയറ്ററുകളില്‍ എത്തി. മുടി മുറിച്ച് തൊപ്പി ധരിച്ച് മൈക്കും പിടിച്ച് റിപ്പോര്‍ട്ടറുടെ വേഷത്തില്‍ അമലയെത്തിയപ്പോള്‍ താരത്തെ മനസിലാകാതെ പ്രേക്ഷകര്‍ ചെറുതായൊന്ന് കഷ്ടപ്പെട്ടു. താരത്തെ മനസിലാകാത്ത പ്രേക്ഷകര്‍ ആടൈയെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്തു. 

നല്ല സിനിമയാണെന്നും കുടുംബസമേതം കാണാന്‍ സാധിക്കുന്ന ചിത്രമാണെന്നും പ്രേക്ഷകരില്‍ ചിലര്‍ പറയുന്നുണ്ട്. മിക്കവരും താരത്തിന്റെ അഭിനയത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പറഞ്ഞത്. തങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് അമല പോളാണെന്ന് തിരിച്ചറിഞ്ഞ പ്രേക്ഷകര്‍ അമ്പരക്കുന്നതും വിഡിയോയില്‍ കാണാം.

അമല പോളിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ് ആടൈ എന്ന സിനിമയിലെ കഥാപാത്രം. രത്‌നകുമാറാണ് ചിത്രത്തിന്റെ സംവിധാനം. കാമിനി എന്ന കഥാപാത്രമായാണ് അമല എത്തിയത്. വയലന്‍സ് രംഗങ്ങളുടെ അതിപ്രസരം കാരണം സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് ടര്‍ച്ചയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

'ഷാജിക്ക.... 9 മ്മക്ക് വേണ്ടാട്ടോ...'; കെ എം ഷാജിയോട് വാഹനം മാറ്റണമെന്ന് ലീഗ് പ്രവര്‍ത്തകര്‍

പ്രതിപക്ഷ നേതാവായശേഷം പിണറായി വിജയന്‍ ആദ്യമായി കണ്ണൂരില്‍; വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം

'ഷോര്‍ട്ട് സര്‍ക്യൂട്ടല്ല, ഇന്ധന ടാങ്കിന്റെ തകരാറുമല്ല'; സോനയുടെ മരണം ആസൂത്രിതമോ? ദുരൂഹത

വിഡിഎസ് സര്‍ക്കാര്‍ അധികാരത്തില്‍, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, ആശവര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT