Entertainment

ആണുങ്ങളെ സുന്ദരന്മാരാക്കാൻ വിജയ് യേശുദാസ്; കൊച്ചിയിൽ പുതിയ ബ്യൂട്ടി സലൂൺ

കൊച്ചിയില്‍ പനമ്പള്ളി നഗറില്‍ ആദ്യ ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

​ഗായകനായിട്ടാണ് വിജയ് യേശുദാസിനെ നമ്മൾ ആദ്യം കാണുന്നത്. അതിന് പിന്നാലെ നടനായെത്തി അദ്ദേഹം ഞെട്ടിച്ചു. ഇപ്പോൾ ഇതാ പുതിയ റോളിൽ തിളങ്ങാൻ ഒരുങ്ങുകയാണ് താരം. സംരംഭകന്റെ വേഷമാണ് അദ്ദേഹം ഇപ്പോൾ അണിഞ്ഞിരിക്കുന്നത്. പുരുഷൻമാര്‍ക്കായുള്ള ബ്യൂട്ടി സലൂണ്‍ ആ​രംഭിച്ചിരിക്കുകയാണ് വിജയ്. ചോപ് ഷോപ്പ് കൊച്ചി എന്നാണ് പേരു നൽകിയിരിക്കുന്നത്. 

അടുത്ത സുഹൃത്തുക്കളായ വിജയ്, അനസ് നസിര്‍ തുടങ്ങിയവര്‍ക്ക് ഒപ്പമാണ് വിജയ് യേശുദാസ് പുതിയ സംരഭം തുടങ്ങുന്നത്.  ഓഗസ്റ്റ് മധ്യത്തോടെ കൊച്ചിയിലായിരിക്കും ഇതിന് ഔപചാരിക തുടക്കം കുറിക്കുക. ഇപ്പോള്‍ കൊച്ചിയില്‍ പനമ്പള്ളി നഗറില്‍ ആദ്യ ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ പല ബ്രാഞ്ചുകള്‍ തുടങ്ങാനുമാണ് തീരുമാനം.

കോവിഡിന്റെ സാഹചര്യത്തിൽ എല്ലാ മുൻകരുതലും സ്വീകരിച്ചുകൊണ്ടാണ് ഷോപ്പിന്റെ പ്രവർത്തനം. പുരുഷ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ എന്നതാണ് വിജയ് യേശുദാസ് ലക്ഷ്യമിടുന്നത്. ഹെയര്‍ സ്റ്റൈല്‍, വരന്റെ എല്ലാവിധ മേയ്‍ക്കപ്പ്,  മസാജ്, ഫേഷ്യല്‍ തുടങ്ങിയ സേവനകളും കൊച്ചിയില്‍ തുടങ്ങുന്ന ഷോപ്പില്‍ ലഭ്യമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT