Entertainment

ആണ്‍കുഞ്ഞ്; അച്ഛനായ സന്തോഷം പങ്കുവച്ച് ഗായകന്‍ നജീം അര്‍ഷാദ്‌ 

ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ് എന്ന് കുറിച്ചാണ് നജീം വാർത്ത പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

റിയാലിറ്റി ഷോയിലൂടെ ശ്ര​ദ്ധേയനായി പിന്നീട് നിരവധി ഹിറ്റ് ​ഗാനങ്ങൾ സമ്മാനിച്ച യുവ ​ഗായകൻ നജീം അർഷാദിനും ഭാര്യ തസ്നി താഹയ്ക്കും കുഞ്ഞ് പിറന്നു. ആൺകുഞ്ഞാണ്. സന്തോഷവാർത്ത നജീം തന്നെയാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ് എന്ന് കുറിച്ചാണ് നജീം വാർത്ത പുറത്തുവിട്ടത്. 

പ്രമുഖ സം​ഗീ‌ത റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായെത്തി വിജയകിരീടം ചൂടിയ നജീം പിന്നീട് പിന്നണി ​ഗാനരം​ഗത്തും സ്റ്റേജ് ഷോകളിലും തിളങ്ങിനിന്നു. മിഷന്‍ 90 ഡെയ്‌സ് എന്ന ചിത്രത്തിനായാണ് ആദ്യമായി നജീം പിന്നണി പാടിയത്. പിന്നീട് പട്ടാളം, ഡോക്ടര്‍ ലവ്, ഡയമണ്ട് നെക്ലസ്, ട്രിവാന്‍ഡ്രം ലോഡ്ജ്, ഒരു ഇന്ത്യന്‍ പ്രണയകഥ, ടൂ കണ്‍ട്രീസ്, ഒപ്പം, എന്റെ ഉമ്മാന്റെ പേര്, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന് തുടങ്ങി നൂറിലധികം ചിത്രങ്ങളില്‍ നജീം ഗാനമാലപിച്ചുകഴിഞ്ഞു. 

സംഗീത സംവിധായകനായും നജീം ഇതിനോടകം പ്രതിഭ തെളിയിച്ചിട്ടുണ്ട്. 1971 ബിയോണ്ട് ബോഡേഴ്‌സ് എന്ന ചിത്രത്തില്‍ രണ്ട് ഗാനങ്ങളും 2018ല്‍ പുറത്തിറങ്ങിയ ഒരു അമര്‍ ചിത്രകഥ: എ കോണ്‍സ്പിറസി തിയറി എന്ന ചിത്രത്തില്‍ ഒരു ഗാനവും നജീമിന്റെ സൃഷ്ടിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം