Entertainment

ആദിയുടെ സര്‍ബത്ത് കഥയ്ക്കുവേണ്ടി ദുല്‍ഖര്‍ പാടിയ അടിപൊളി പാട്ട്; 'ആകെ മൊത്തം പൊല്ലാപ്പായല്ലോ'(വിഡിയോ) 

ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ടൻ ജയസൂര്യയുടെ മകന്‍ അദ്വൈത് ഒരുക്കുന്ന വെബ് സീരീസായ ഒരു സര്‍ബത്ത് കഥയുടെ ടെെറ്റിൽ സോങ് പുറത്തുവിട്ടു. നടൻ ദുൽഖർ സൽമാൻ ആലപിച്ച ആകെ മൊത്തം പൊല്ലാപ്പായല്ലോ എന്ന ​ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. 

കാര്യമില്ലാ നേരത്ത് ഇത്തിരി നേരം ഒത്തിരി കാര്യം എന്നുതുടങ്ങുന്ന ​ഗാനം ലയ കൃഷ്ണരാജ് ആണ് രചിച്ചത്. ഗാനത്തിന് കൃഷ്ണരാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഇതിനോടകം ഒരു ലക്ഷത്തോളം പേർ ​ഗാനം യൂട്യൂബിൽ കണ്ടുകഴിഞ്ഞു. 

ആദ്വൈത് തിരകഥയൊരുക്കിയിരിക്കുന്ന വെബ്‌സീരീസിന്റെ നിർമ്മാണം അച്ഛന്‍ ജയസൂര്യയും അമ്മ സരിതയും ചേര്‍ന്നാണ്. സീരീസ് എഡിറ്റ് ചെയ്യുന്നതും അദ്വൈത് തന്നെയാണ്. ഒമര്‍ അലി കോയ, കിരണ്‍ നായര്‍, നവനീത് മംഗലശ്ശേരി, അഞ്ജലി മനോജ്, പോസിറ്റീവ് ജാഫര്‍, ചന്ദന്‍ കുമാര്‍ എന്നിവരാണ് അഭിനേതാക്കള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT