Entertainment

'ആദ്യ ചിത്രത്തിന് ശേഷം എന്റെ പ്രണയം തകര്‍ന്നു'; ബ്രേക്ക്അപ്പിനെക്കുറിച്ച് തുറന്നു പറഞ്ഞ് രജീഷ

സിനിമ പുറത്തിറങ്ങിയതോടെ തന്റെ ജീവിതത്തിലും പ്രണയപരാജയമുണ്ടായെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം

സമകാലിക മലയാളം ഡെസ്ക്

ദ്യ സിനിമയിലൂടെ തന്നെ തന്റെ അഭിനയ മികവ് തെളിയിച്ച താരമാണ് രജീഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ പ്രണയത്തകര്‍ച്ച നേരിടുന്ന പെണ്‍കുട്ടിയായാണ് രജീഷ എത്തിയത്. സിനിമ പുറത്തിറങ്ങിയതോടെ തന്റെ ജീവിതത്തിലും പ്രണയപരാജയമുണ്ടായെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. റിമി ടോമി അവതാരകയായി എത്തുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ വെച്ചാണ് തന്റെ ബ്രേക്കപ്പിനെക്കുറിച്ച് മനസ് തുറന്നത്. 

എലിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ തനിക്ക് പ്രണയപരാജയം സംഭവിച്ചിട്ടില്ലെന്നും അതിനു ശേഷമാണ് ഉണ്ടായതെന്നുമാണ് രജീഷ തുറന്നു പറഞ്ഞത്. 'ഒരു ബ്രേക്ക്അപ് ഉണ്ടായിട്ടുണ്ട്. പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. അതുപോലെ തന്നെയാണ് ബ്രേക്ക്അപ്പും. ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമ ചെയ്യുമ്പോള്‍ ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് പ്രണയത്തകര്‍ച്ച സംഭവിച്ചത്'

അനുരാഗ കരിക്കില്‍ വെള്ളത്തിലെ അഭിനയത്തിന് താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. അതിന് ശേഷം വന്ന ചിത്രങ്ങളിലും മികച്ച പ്രകടനമാണ് രജീഷ കാഴ്ചവെച്ചത്. ഇപ്പോള്‍ രജീഷയെ പ്രധാന കഥാപാത്രമാക്കി പുറത്തിറക്കിയ ജൂണ്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന് വേണ്ടി രജീഷ തന്റെ മുടി മുറിക്കുകയും വണ്ണം കുറയ്ക്കുകയും ചെയ്തിരുന്നു. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ചിത്രം വിജയ് ബാബുവാണ് നിര്‍മിച്ചത്. കൗമാര കാലം മുതലുള്ള പെണ്‍കുട്ടിയുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT