Entertainment

ആദ്യ ഭർത്താവിന്റെ ഉപദ്രവങ്ങൾ ഊഹിക്കാവുന്നതിലും അപ്പുറം, രണ്ടാം ബന്ധവും വേർപിരിഞ്ഞു; ഓർക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന് നടി മീര  

തന്റെ സ്വകാര്യ ജീവിതത്തിൽ ഉണ്ടായ പരാജയങ്ങളെക്കുറിച്ചാണ് നടി മനസ്സ് തുറന്നത്

സമകാലിക മലയാളം ഡെസ്ക്

വ്യക്തി ജീവിതത്തിൽ നേരിടേണ്ടിവന്ന തിരിച്ചടികളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടി മീരാ വാസുദേവ്‌. രണ്ട് വിവാഹബന്ധങ്ങൾ വേർപിരിയേണ്ടിവന്ന നടി തന്റെ സ്വകാര്യ ജീവിതത്തിൽ ഉണ്ടായ പരാജയങ്ങളെക്കുറിച്ചാണ് മനസ്സ് തുറന്നത്. 

"വിവാഹ ബന്ധം വേർപെടുത്തുമ്പോൾ സമൂഹത്തിന്‌ മുന്നിൽ എപ്പോഴും സ്ത്രീകൾ മാത്രമാണ്‌ കുറ്റക്കാർ. അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആരും കാണാറില്ല. ആദ്യ ഭർത്താവിൽ നിന്ന്‌ ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്റെ ജീവന്‌ ഭീഷണി ഉണ്ടായിരുന്നതുകൊണ്ട്‌ അന്ന്‌ പൊലീസ്‌ പ്രൊട്ടക്ഷൻ തേടിയിട്ടുണ്ട്‌. 2012ൽ രണ്ടാമത്‌ വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തതുകൊണ്ട്‌ ആ ബന്ധം വേർപിരിഞ്ഞു”, ഓർക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണിവ എന്ന് പറഞ്ഞുകൊണ്ടാണ് മീര ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. 

അടുത്തിടെ ഒരു മധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ തുറന്നുപറച്ചിൽ. ബ്ലസി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രത്തിലൂടെയായിരുന്നു മീര മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഹിന്ദിയിലും തമിഴിലുമടക്കം നിരവധി സിനിമകളിൽ മീര സജീവ സാന്നിധ്യമായിരുന്നു. ഇപ്പോൾ മിനിസ്ക്രീനിലൂ‍ടെ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുകയാണ് താരം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT