Entertainment

വന്നത് 30000 വിവാഹാഭ്യര്‍ത്ഥനകള്‍: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍

ചിത്രം പുറത്തിറങ്ങിയ ശേഷം ഓരോ ദിവസവും ആയിരത്തോളം വിവാഹാഭ്യര്‍ത്ഥനകള്‍ എത്തിയിരുന്നുവത്രേ.

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിന്റെ ഗ്രീക്ക് ദൈവം എന്നറിയപ്പെടുന്ന താരമാണ് ഹൃത്വിക് റോഷന്‍. ഉയര്‍ന്ന നാസികയും വെള്ളാരം കണ്ണുകളും സാധാരണയില്‍ക്കവിഞ്ഞ പൊക്കവുമെല്ലാം കാരണം താരത്തിന് ലഭിച്ച വിശേഷണമാണത്. പ്രായം 45 ആയിട്ടും താരത്തിന്റെ സൗന്ദര്യത്തിന് കോട്ടം തട്ടിയിട്ടൊന്നുമില്ല.

ആദ്യചിത്രം 'കഹോ ന പ്യാര്‍ ഹേ' പുറത്തിറങ്ങിയപ്പോള്‍ തനിക്ക് 30000 വിവാഹാഭ്യര്‍ത്ഥനകള്‍ ലഭിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹൃത്വിക്. ചിത്രം പുറത്തിറങ്ങിയ ശേഷം ഓരോ ദിവസവും ആയിരത്തോളം വിവാഹാഭ്യര്‍ത്ഥനകള്‍ എത്തിയിരുന്നുവത്രേ. കപില്‍ ശര്‍മ്മയുടെ ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 2000ത്തില്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്.

2000ത്തില്‍ തന്നെ ഹൃത്വിക് തന്റെ പ്രണയിനിയായ സൂസന്നയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. പതിനാല് വര്‍ഷത്തെ വിവാഹ ജീവിതത്തിനുശേഷം 2014ല്‍ ഇരുവരും വിവാഹ മോചിതരായി.

ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷനാണ് 'കഹോ ന പ്യാര്‍ ഹെ'യുടെ സംവിധായകന്‍. ഹൃത്വിക്കും അമീഷ പട്ടേലുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.  2000 ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പണം വാരിക്കൂട്ടിയ ചിത്രമാണ് 'കഹോ ന പ്യാര്‍ ഹെ'.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT