Entertainment

ആദ്യചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ്; സന്തോഷം മറച്ചുവെക്കാതെ സുപ്രിയ മോനോന്‍ 

എല്ലാ ദൈവത്തിന്റെയും അച്ഛന്റെയും അനുഗ്രഹം - ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് കിട്ടിയ സന്തോഷം പങ്കുവെച്ച് പൃഥിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍

Author : സമകാലിക മലയാളം ഡെസ്ക്


എല്ലാ ദൈവത്തിന്റെയും അച്ഛന്റെയും അനുഗ്രഹം. ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് കിട്ടിയ സന്തോഷം പങ്കുവെച്ച് പൃഥിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍. പൃഥ്വിരാജിനെ നായകനാകുന്ന ചിത്രം '9' ന്റെ നിര്‍മ്മാണം പൃഥിരാജും സുപ്രിയയും ചേര്‍ന്നാണ്. ഇവരുടെ ആദ്യ നിര്‍മാണ സംരഭമാണ് നയന്‍. 

ഒരു അച്ഛന്റെയും മകന്റെയും വൈകാരികമായ കഥ പറയുന്ന '9' നയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമ ഴോണറില്‍ വരുന്ന ചിത്രമാണ്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ഷാന്‍ റഹ്മാനാണ് 'നയനി'ന്റെ സംഗീത സംവിധായകന്‍. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശേഖര്‍ മേനോനാണ്.

'ഗോദ'യിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹന്‍ദാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഡോ. ഇനയത്ത് ഖാന്‍ എന്ന ശ്രദ്ധേയ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലുണ്ട്. ടോണി ലൂക്ക്, ശേഖര്‍ മേനോന്‍, വിശാല്‍ കൃഷ്ണ, ആദില്‍ ഇബ്രാഹിം എന്നിവരാണ് മറ്റു താരങ്ങള്‍. തിരുവനന്തപുരം, കുട്ടിക്കാനം, മനാലി, ഹിമാചല്‍ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളിലായി ചിത്രീകരിച്ച '9' ഫെബ്രുവരി ഏഴിന് റിലീസിനെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT