Entertainment

'ആദ്യത്തെ പ്രണയ ചുംബനം 15ാം വയസില്‍'; ഡേറ്റ് ചെയ്യാന്‍ താല്‍പ്പര്യമുള്ള നടനെക്കുറിച്ച് തുറന്ന് പറഞ്ഞ് ശ്രദ്ധ ശ്രീനാഥ്

യൂടേണ്‍ എന്ന കന്നട ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നു പറയാന്‍ ഭൂരിഭാഗം നടിമാര്‍ക്കും മടിയാണ്. എന്നാല്‍ തെന്നിന്ത്യന്‍ ശ്രദ്ധ ശ്രീനാഥ് ഈ കാര്യത്തില്‍ വ്യത്യസ്തയാണ്. തന്റെ ആദ്യ ചുംബനത്തെക്കുറിച്ചും പ്രണയിക്കാന്‍ ആഗ്രഹമുള്ള വ്യക്തിയെക്കുറിച്ചുമെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രദ്ധ. ഒരു ചാറ്റ് ഷോയ്ക്കിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. 

താന്‍ ആദ്യമായി ഒരാള്‍ക്ക് പ്രണയചുംബനം നല്‍കുന്നത് പതിനഞ്ചാം വയസിലാണ് എന്നാണ് ശ്രദ്ധ പറയുന്നത്. 2006 ലായിരുന്നു അതെന്നും താരം വ്യക്തമാക്കി. എന്നാല്‍ തനിക്ക് ഇപ്പോള്‍ കാമുകന്‍ ഇല്ലെന്നും സിനിമയിലാണ് ശ്രദ്ധ പതിപ്പിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. ചാറ്റ് ഷോയ്ക്കിടെ പ്രണയിക്കാന്‍ താല്‍പ്പര്യമുള്ള വ്യക്തിയെക്കുറിച്ചും ശ്രദ്ധ തുറന്നു പറഞ്ഞു. നടനും നിര്‍മാതാവും തിരക്കഥാകൃത്തുമായ രക്ഷിത് ഷെട്ടിയുമായി ഡേറ്റ് ചെയ്യാനാണ് തനിക്ക് ആഗ്രഹം എന്നായിരുന്നു ശ്രദ്ധ പറഞ്ഞത്. 

രക്ഷിത് ഷെട്ടി

യൂടേണ്‍ എന്ന കന്നട ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുന്ന പുരസ്‌കാരവും താരം നേടി. മാധവന്റെ നായികയായി വിക്രം വേദയില്‍ എത്തിയതോടെ താരം തമിഴിലും പ്രിയങ്കരിയായി. മലയാളി താരം നിവിന്‍ പോളിയുടെ തമിഴ് ചിത്രം റിച്ചിയില്‍ ശ്രദ്ധ ആയിരുന്നു നായിക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍