Entertainment

ആദ്യമായല്ല മലയാള സിനിമ നൂറ് ദിവസം ഓടുന്നത്; ഇത് പൊളി ദിവസമാണ്; തുറന്നുപറഞ്ഞ് ജോജു ജോര്‍ജ്ജ് 

മലയാളസിനിമാ ചരിത്രത്തില്‍ ഇതാദ്യമായിട്ടല്ല ഒരു സിനിമ നൂറു ദിവസം ഓടുന്നത്. മുന്നൂറും നാനൂറും ദിവസം ഓടിയ സിനിമകള്‍ ഉണ്ടായിട്ടുള്ള വലിയ ഇന്‍ഡസ്ട്രിയാണ് നമ്മുടേത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ജോജു ജോര്‍ജ്ജ് നായകനായ പത്മകുമാര്‍ ചിത്രം ജോസഫ്.ചിത്രത്തിന്റെ നൂറാം ദിനം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ലളിതമായ ചടങ്ങുകളോടെ കൊച്ചിയില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ജോജു ജോര്‍ജ്, സംവിധായകന്‍ എം. പദ്മകുമാര്‍, ഇര്‍ഷാദ്, തിരക്കഥാകൃത്ത് ഷാഹി കബീര്‍, സംഗീതഞ്ജരായ രഞ്ജിന്‍ രാജ്, അനില്‍ ജോണ്‍സണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഈ ദിവസം തന്നെ സംബന്ധിച്ചിടത്തോളം മറക്കാന്‍ പറ്റാത്ത ദിവസമാണെന്ന് ജോജു പറഞ്ഞു. 'മലയാളസിനിമാ ചരിത്രത്തില്‍ ഇതാദ്യമായിട്ടല്ല ഒരു സിനിമ നൂറു ദിവസം ഓടുന്നത്. മുന്നൂറും നാനൂറും ദിവസം ഓടിയ സിനിമകള്‍ ഉണ്ടായിട്ടുള്ള വലിയ ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു പൊളി ദിവസമാണ്.' ജോജു ജോര്‍ജ് പറഞ്ഞു.

ജോസഫിലെ ജോജുവിന്റെ അഭിനയത്തെ മികച്ചതെന്നാണ് ഏവരും രേഖപ്പെടുത്തിയത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് ജോസഫിലെ ജോജുവിന്റെ അഭിനയം പരിഗണിക്കുന്നുണ്ട്. ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ജോജു അവതരിപ്പിക്കുന്നത്. 'മാന്‍ വിത് സ്‌കാര്‍' എന്ന ടാഗ് ലൈനില്‍ ഒരുങ്ങിയ സിനിമ മെഡിക്കല്‍ രംഗത്തെ കൊള്ളരുതായ്മകളെയാണ് ചൂണ്ടികാണിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി