Entertainment

'ആദ്യമായാണ് അത്രയും ദിവസം മാറിനിൽക്കുന്നത്, അവൾ സങ്കടത്തിലായിരുന്നു'; ഭാര്യയ്ക്ക് സർപ്രൈസ് നൽകി നീരജ്, വിഡിയോ 

രണ്ടു വർഷത്തിനിടയിൽ ഭാര്യയ്ക്ക് നൽകിയ ആദ്യ സർപ്രൈസിന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ ആയതുകൊണ്ടുതന്നെ പിറന്നാൾ ആഘോഷവും രണ്ടാം വിവാഹവാർഷികവുമൊക്കെ വീട്ടിൽ ചിലവഴിക്കുകയായിരുന്നു നടൻ നീരജ് മാധവ്. പിറന്നാളിന് ഭാര്യ ഒരുക്കിയ ഓറിയോ കേക്കും വിവാഹവാർഷികത്തിന് അനിയനും സുഹൃത്തും ചേർന്നൊരുക്കിയ പൂച്ചെണ്ടുമൊക്കെയായിരുന്നു ഇത്തവണത്തെ പ്രത്യേകതകൾ. 

'വിചിത്രമായിട്ടൊന്നുമില്ല, ഒരു മാസം മുഴുവന്‍ ഒരുമിച്ചിരിക്കാന്‍ അവസരം കിട്ടി', എന്ന് കുറിച്ചാണ് വിവാഹവാർഷികത്തിന് ഭാര്യ ദീപ്തിക്കൊപ്പമുള്ള ചിത്രം നീരജ് പങ്കുവച്ചത്. ഇപ്പോഴാകട്ടെ ഈ രണ്ടു വർഷത്തിനിടയിൽ ഭാര്യയ്ക്ക് നൽകിയ ആദ്യ സർപ്രൈസിന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. 'ദി ഫാമിലി മാന്‍' എന്ന വെബ് സീരീസ് ചിത്രീകരണത്തിനു വേണ്ടി മാറി നിന്ന താരം മുന്നറിയിപ്പില്ലാതെ മടങ്ങിയെത്തി ഭാര്യയ്ക്ക് സർപ്രൈസൊരുക്കുകയായിരുന്നു. ‌‍

"ഷൂട്ടിങ് ഒരു മാസം നീണ്ടുപോകുമെന്നാണ് ഞാൻ അവളോട് പറഞ്ഞത്. പക്ഷെ അപ്പോൾ ഞാൻ കൊച്ചിയിലേക്കുള്ള ഫ്ലൈറ്റ് കേറിയിരുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ആദ്യമായിട്ടാണ് അത്രയും ദിവസം മാറി നിൽക്കുന്നത്. അതുകൊണ്ടുതന്നെ അവൾ ഭയങ്കര സങ്കടത്തിലായിരുന്നു. വിമാനമിറങ്ങിയ ഞാൻ നേരെ ഇൻഫോപാർക്കിലെ അവളുടെ ഓഫീസിന് മുന്നിലെത്തി. സർപ്രൈസ്", എന്ന് കുറിച്ചാണ് നീരജ് വിഡിയോ പങ്കുവച്ചത്. 

താരം കാറിനകത്തിരുന്ന് ചിത്രീകരിച്ചിരിക്കുന്ന വിഡിയോയിൽ നീരജിനെ അപ്രതീക്ഷിതമായി കണ്ട് ഞെട്ടി നിൽക്കുന്ന ദീപ്തിയെയാണ് കാണാൻ കഴിയുക. ത്രോബാക്ക് എന്ന ഹാഷ്ടാ​ഗോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT