Entertainment

ആന്റി എന്ന് വിളിച്ചതിന് നാലു വയസുള്ള ബാലതാരത്തെ ചീത്ത വിളിച്ചു; സ്വര ഭാസ്‌കറിനെതിരേ രൂക്ഷ വിമര്‍ശനം; വിഡിയോ

സ്വര ആന്റി എന്ന പേരിലുള്ള ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

സ്ത്രത്തിന്റേയും അഭിപ്രായപ്രകടനത്തിന്റേയുമെല്ലാം പേരില്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനത്തിന് ഇരയാകുന്ന ബോളിവുഡ് താരമാണ് സ്വര ഭാസ്‌കര്‍. ഇപ്പോള്‍ തന്നെ ആന്റി എന്ന് വിളിച്ച നാലു വയസുള്ള ബാലതാരത്തെ മോശം പറഞ്ഞതിന്റെ പേരിലാണ് താരം വിമര്‍ശനം ഏറ്റുവാങ്ങുന്നത്. സണ്‍ ഓഫ് അബിഷ് എന്ന ചാറ്റ്‌ഷോയിലാണ് ബാലതാരം ആന്റി എന്ന് വിളിച്ചപ്പോള്‍ ദേഷ്യം തോന്നി എന്നു തുറന്നു പറഞ്ഞത്. പരിപാടിയുടെ വിഡിയോ വൈറലായതോടെ താരത്തിനെതിരേ വിമര്‍ശനം രൂക്ഷമാവുകയാണ്. 

തന്റെ അഭിനയ ജീവിതത്തിന്റെ ആദ്യ കാലഘട്ടത്തില്‍ ഒരു പരസ്യ ചിത്രത്തിനായുള്ള ഷൂട്ടിനിടയിലാണ് ബാലതാരം തന്നെ ആന്റി എന്ന് വിശേഷിപ്പിച്ചതെന്ന് സ്വര പറയുന്നു. എന്നാല്‍ കുട്ടി തന്നെ അത്തരത്തില്‍ അഭിസംബോധന ചെയ്തത് തന്നെ ദേഷ്യം പിടിപ്പിച്ചു എന്നാണ് സ്വര പറയുന്നത്. താന്‍ കുട്ടിയുടെ മുഖത്ത് നോക്കി മോശം വാക്ക് പറഞ്ഞില്ലെങ്കിലും  മനസില്‍ കുട്ടിയെ ചീത്ത വിളിച്ചു എന്നും വ്യക്തമാക്കുന്നു. ഇതാണ് വലിയ വിവാദത്തിന് കാരണമായിരിക്കുന്നത്. 

ഇതോടെ സ്വര ആന്റി എന്ന പേരിലുള്ള ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ലീഗല്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം എന്ന എന്‍ജിഒ സ്വരയ്‌ക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ട്. കുട്ടിയെ അപമാനിച്ച സ്വര ഭാസ്‌കറിനെതിരെ നടപടി എടുക്കണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം