Entertainment

ആമിയിലേക്ക് എത്തിയത് മാധവിക്കുട്ടിയോടുള്ള സ്‌നേഹവും കമലിനോടുള്ള വിശ്വാസവും കൊണ്ടാണെന്ന് മഞ്ജു വാര്യര്‍

ആമിയെക്കുറിച്ചുള്ള നെഗറ്റീവ് റിവ്യൂ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്ത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

മി സിനിമയിലേക്കെത്തിയത് മാധവിക്കുട്ടിയോടുള്ള സ്‌നേഹവും ആമി ആകാനുള്ള ആഗ്രഹവും കമലിനോടുള്ള വിശ്വാസവും കൊണ്ടാണെന്ന് നടി മഞ്ജു വാര്യര്‍. സിനിമയെ ചുറ്റിപ്പറ്റി നടക്കുന്ന പരാമര്‍ശങ്ങളോന്നും ശ്രദ്ധിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. കോഴിക്കോട് നടക്കുന്ന ലിറ്റററി ഫെസ്റ്റിവലില്‍ ആമിയും മലയാള ജീവചരിത്ര സിനിമകളും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍. 

മലയാളത്തിലെ പ്രീയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയെ കുറിച്ചുള്ള ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കമല്‍ സംവിധാനം ചെയ്ത ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ ആമിയെക്കുറിച്ചുള്ള നെഗറ്റീവ് റിവ്യൂ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്ത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. 

സിനിമയെക്കുറിച്ചോ അതില്‍ അഭിനയിച്ചവരെക്കുറിച്ചോ മോശമായി ചിത്രീകരിക്കരുതെന്ന ആവശ്യവുമായി ആമിയുടെ വിതരണക്കാര്‍ രംഗത്തെത്തി. നെഗറ്റീവ് എഴുതി വിലപേശിയവര്‍ക്കെതിരേ ഫേയ്‌സ്ബുക്കിന്റെ സഹായം തേടിയതില്‍ തെറ്റുണ്ടെന്ന് വിശ്വസിക്കുന്നില്ല. മലയാളം ഇന്നുവരെ കാണാത്ത മികച്ച ചിത്രം അല്ലെങ്കിലും ആമി ആരെയും നിരാശപ്പെടുത്തില്ലെന്നും വിതരണക്കാര്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT