Entertainment

ആമിര്‍ ഖാന്റെ ദംഗലിനെ കുറിച്ച് മോദിയോട് ചൈനീസ് പ്രസിഡന്റിനും ചിലത് പറയാനുണ്ട്

അതിവേഗം പുരോഗതി കൈവരിക്കുന്ന രണ്ട് രാജ്യങ്ങളുടെ തലവന്മാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ആമിര്‍ ഖാന്റെ ദംഗലും കടന്നെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ മീറ്റിങ്ങിനിടെ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങും, നരേന്ദ്ര മോദിയും തമ്മില്‍ ഹ്രസ്വമായ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് ഇടയില്‍ ഇരുവര്‍ക്കും ചര്‍ച്ച ചെയ്യാന്‍ നിരവധി കാര്യങ്ങളുണ്ടാകും. എന്നാല്‍ അതിവേഗം പുരോഗതി കൈവരിക്കുന്ന രണ്ട് രാജ്യങ്ങളുടെ തലവന്മാര്‍ തമ്മിലുള്ള 
കൂടിക്കാഴ്ചയില്‍ ആമിര്‍ ഖാന്റെ ദംഗലും കടന്നെത്തി. 

ചൈനീസ് പ്രസിഡന്റാണ് മോദിക്ക് മുന്നില്‍ ദംഗലിനെ പുകഴ്ത്തിയത്. താന്‍ ദംഗല്‍ കണ്ടു, വളരെയധികം ഇഷ്ടപ്പെട്ടു. ചൈനയില്‍ ദംഗല്‍ വലിയ മുന്നേറ്റമാണ് നടത്തുന്നതെന്നും ചൈനീസ് പ്രസിഡന്റ് മോദിയെ അറിയിച്ചു. 

ദംഗലിനെ കുറിച്ച് ഇരുവരും സംസാരിച്ചതായി വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറാണ് വ്യക്തമാക്കിയത്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ദംഗല്‍ ചൈനക്കാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തുകയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചൈനയില്‍ സിനിമ 1000 കോടി കളക്ഷനും പിന്നിട്ടിരുന്നു. ലെറ്റ്‌സ് റെസില്‍ ഡാഡ് എന്ന് അര്‍ഥം വരുന്ന പേരിലാണ് ദംഗല്‍ ചൈനയില്‍ റിലീസ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം