Entertainment

ആമിർ ഖാന്റെ ജോലിക്കാർക്ക് കോവിഡ് പോസിറ്റീവ്, നടന്റെ പരിശോധന നടത്തി

രോ​ഗം സ്ഥിരീകരിച്ചവരെ ഉടൻതന്നെ ക്വാറന്റീൻ ചെയ്തെന്ന് നടൻ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടൻ ആമിർ ഖാന്റെ ജോലിക്കാരിൽ ചിലർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നടന്റെ പരിശോധനാഫലം നെഗറ്റീവ് ആണ്. രോ​ഗം സ്ഥിരീകരിച്ചവരെ ഉടൻതന്നെ ക്വാറന്റീൻ ചെയ്തെന്ന് നടൻ അറിയിച്ചു. ആമിർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കിയത്.

"എന്റെ സ്റ്റാഫിൽ ചിലരുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയത് അറിയിക്കുന്നു. അവരെ പെട്ടെന്ന് തന്നെ ക്വാറന്റീൻ ചെയ്യുകയും വേണ്ട ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ഇതെല്ലാം വേഗത്തിൽ നടപ്പാക്കിയതിനും സഥലത്ത് അണുനശീകരണം നടത്താൻ കാണിച്ച ജാഗ്രതയ്ക്കും ബിഎംസി അധികാരികളോട് നന്ദി അറിയിക്കുന്നു. ഞങ്ങൾ ബാക്കിയുള്ളവരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇപ്പോൾ ഞാൻ എന്റെ അമ്മയെ പരിശോധനയ്ക്കായി കൊണ്ടു പോവുകയാണ്. അമ്മയാണ് പരിശോധന നടത്താനുള്ള അവസാനത്തെ വ്യക്തി. അമ്മയ്ക്കും ഫലം നെഗറ്റീവ് ആകാൻ പ്രാർഥിക്കണം.."ആമിർ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT