Entertainment

'ആരാണെന്ന് പോലും അറിയാത്ത ആളെ ചുംബിക്കേണ്ടതായി വന്നു'; അനുഭവം പങ്കുവെച്ച് അതിഥി

യേ സാലി സിന്ദഗി എന്ന ചിത്രത്തിന്റെ ഒഡിഷനായി എത്തിയപ്പോള്‍ പരിചയമില്ലാത്ത ഒരാളെ ചുംബിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് അതിഥി പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ; മലയാള സിനിമയിലൂടെ എത്തി ബോളിവുഡിലേക്ക് ചേക്കേറിയ താരമാണ് അതിഥി റാവു. തുടര്‍ന്ന് നിരവധി ശക്തമായ കഥാപാത്രങ്ങള്‍ താരം അഭിനയിച്ചു. ഒഡിഷന് വന്നപ്പോള്‍ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. യേ സാലി സിന്ദഗി എന്ന ചിത്രത്തിന്റെ ഒഡിഷനായി എത്തിയപ്പോള്‍ പരിചയമില്ലാത്ത ഒരാളെ ചുംബിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് അതിഥി പറയുന്നത്. 

'തന്നോട് ചുംബനരംഗം അഭിനയിച്ചുകാണിക്കാന്‍ പറഞ്ഞു. ചുംബിക്കേണ്ടയാളെയും കാണിച്ചു തന്നു. യാതൊരു പരിചയവും ഇല്ലാത്തയാളെ അന്ന് ചുംബിക്കേണ്ടി വന്നു. മസിലുളള ഒരാളെയായിരുന്നു താന്‍ അപ്പോള്‍ ചുംബിച്ചത്. പിന്നീടാണ്  തനിക്കൊപ്പം സിനിമയില്‍ വേഷമിടുന്ന നടന്‍ അരുണോദയ് സിംഗായിരുന്നു അതെന്ന് മനസ്സിലായത്. അത്ഭുതപ്പെട്ട് നിന്ന എന്നോട് വളരെ സൗമ്യമായിട്ടാണ് അദ്ദേഹം പെരുമാറിയത്.' അതിഥി പറഞ്ഞു. ഒഡിഷനില്‍ തനിക്ക് മോശംഅനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും താരം വ്യക്തമാക്കി. 

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി തനിക്ക് ലൗ ലെറ്റര്‍ കിട്ടുന്നതെന്നും അതിഥി പറഞ്ഞു. തന്റെ സീനിയറായ ഒരാളാണ് ലെറ്റര്‍ തന്നത് എന്നാല്‍ അപ്പോഴേക്കും താന്‍ ബോര്‍ഡിങ് സ്‌കൂളിലേക്ക് മാറിയെന്നും അതിഥി പറഞ്ഞു. 21 വയസിലാണ് അതിഥി നടന്‍ സത്യധീപ് മിശ്രയുമായി വിവാഹം കഴിക്കുന്നത്. പിന്നീട് വിവാഹമോചതനം നേടിയതിന് പിന്നാലെയാണ് താരം സിനിമയിലേക്ക് വരുന്നത്. 21ാം വയസില്‍ വിവാഹിതയായതിനാല്‍ താന്‍ ഡേറ്റിങ് ഗെയ്മിലൊന്നും പെട്ടില്ലെന്നാണ് അതിഥി പറയുന്നത്. എങ്ങനെ ഡേറ്റ് ചെയ്യുമെന്നുപോലും തനിക്ക് അറിയില്ലെന്നും അതിഥി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി