Entertainment

ആരാധകന്റെ മരണം: ഹര്‍ഷാദിന്റെ അനുജന്റെ പഠനചിലവ് ഏറ്റെടുത്ത് മമ്മൂട്ടി 

കണ്ണൂര്‍ മട്ടന്നൂരില്‍ വാഹനാപകടത്തില്‍ മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് ധനസഹായവുമായി നടന്‍ മമ്മൂട്ടി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ മട്ടന്നൂരില്‍ വാഹനാപകടത്തില്‍ മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് ധനസഹായവുമായി നടന്‍ മമ്മൂട്ടി. ഹര്‍ഷാദിന്റെ അനുജന്റെ പഠന ചെലവ് ഏറ്റെടുത്ത് കൊണ്ടാണ് മമ്മൂട്ടി ഹര്‍ഷാദിനോടും കുടുംബത്തോടുമുളള തന്റെ സ്‌നേഹം അറിയിച്ചത്. ഹര്‍ഷാദിന്റെ കുടുംബത്തെ മമ്മൂട്ടി സഹായിക്കാന്‍ ഒരുങ്ങുന്നെന്നും അനുജന്റെ പഠന ചിലവ് ഏറ്റെടുക്കുന്നുമെന്ന വിവരം നടന്‍ സിദ്ദിഖാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. 

അനുജനും കുടുംബത്തിനും വേണ്ടി കുട്ടിക്കാലം മുതല്‍ ജീവിതഭാരം ഏറ്റെടുത്ത ഹര്‍ഷാദ് മമ്മൂട്ടിയുടെ കടുത്ത ആരാധകന്‍ കൂടിയായിരുന്നു. ബാപ്പയുടെ വിയോഗത്തിനു ശേഷം കുടുംബത്തിന് താങ്ങും തണലുമായിരുന്നു ഈ ചെറുപ്പക്കാരന്‍. ഹര്‍ഷാദിന്റെ വേര്‍പാടില്‍ അതീവ ദു:ഖമുണ്ടെന്നും താന്‍ എപ്പോഴും അദ്ദേഹത്തിന്റെ സ്‌നേഹവും ഓണ്‍ലൈന്‍ പിന്തുണയും കാണാറുണ്ടെന്നും ഹര്‍ഷാദ് വളരെ സ്‌നേഹമുള്ള ചെറുപ്പക്കാരനായിരുന്നെന്നും താരം മരണവിവരം അറിഞ്ഞപ്പോള്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ ഒന്നിച്ചെടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തിയത്. 

സുഹൃത്തിന്റെ ബൈക്കില്‍ സഞ്ചരിക്കവെ കാര്‍ ഇടിച്ചാണ് ഹര്‍ഷാദ് മരിച്ചത്. റോഡില്‍ തെറിച്ചുവീണ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT