Entertainment

ആരാധകരെ കോരിത്തരിപ്പിക്കുന്ന വേഷപ്പകര്‍ച്ചയില്‍ ബാഗമതിയായി അനുഷ്‌ക ഷെട്ടി

അനുഷ്‌കയുടെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

ഞെട്ടിപ്പിക്കുന്ന വേഷപ്പകര്‍ച്ചയുമായി അനുഷ്‌ക ഷെട്ടിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയിരിക്കുകയാണ്. അനുഷ്‌കയുടെ പിറന്നാള്‍ ദിനത്തില്‍ സിനിമയില്‍ നിന്നും പുതിയ പോസ്റ്റര്‍ പുറത്ത് വിടുമെന്ന പറഞ്ഞിരുന്നു. അങ്ങനെ ഇന്ന് ചിത്രത്തില്‍ നിന്നും പോസ്റ്റര്‍ വന്നിരിക്കുകയാണ്. അനുഷ്‌കയുടെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്.

അനുഷ്‌ക ഇരട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ നിന്നും പരിക്കേറ്റ മുഖവും ശരീരവുമായി കൈയില്‍ ചുറ്റിക പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. അനുഷ്‌കയുടെ ഒരു കൈ ചുമരില്‍ തറച്ച് നില്‍ക്കുന്നതായിട്ടുമാണ് കാണിച്ചിരിക്കുന്നത്. 

അതിശക്തമായൊരു കഥാപാത്രമായാണ് അനുഷ്‌ക അവതരിക്കുന്നതെന്ന് പോസ്റ്ററില്‍ നിന്ന് വ്യക്തമാണ്. വിസ്മയ ചിത്രം ബാഹുബലിയിലൂടെയാണ് അനുഷ്‌കയെ ലോകം മുഴുവന്‍ അറിയപ്പെട്ടിരുന്നതെങ്കിലും അതിന് മുന്‍പ് അരുന്ധതി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലൂടെ അരുന്ധതി പ്രേഷകശ്രദ്ധ നേടിയിരുന്നു. 

ജി അശോകാണ് ബാഗമതിയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മലയാള താരങ്ങളായ ഉണ്ണി മുകുന്ദനും ജയറാമുമാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. നിലവില്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമ അടുത്ത ജനുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. തെലുങ്കിലും തമിഴിലുമായിട്ടാണ് സിനിമ വരാന്‍ പോവുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT