Entertainment

ആരാധകര്‍ക്ക് ദുല്‍ഖറിന്റെ ഈദ് സമ്മാനം, നാല് നായികമാര്‍ക്കൊപ്പം വ്യത്യസ്തവേഷങ്ങളില്‍ ഡിക്യൂ 

ആര്‍എ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രം റോഡ് മൂവി വിഭാഗത്തിലുള്ളതാണ്. ചെന്നൈ, കോയമ്പത്തൂര്‍, ചണ്ഡീഗഢ്, നൈനിറ്റാള്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം

Author : സമകാലിക മലയാളം ഡെസ്ക്

ദ് ദിനത്തില്‍ ആരാധകര്‍ക്ക് പെരുന്നാള്‍ ആശംസിച്ചുകൊണ്ട് ദുല്‍ഖര്‍ പങ്കുവച്ചത് തന്റെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ്. ഈദ് സമ്മാനമായി താന്‍ ഈ വര്‍ഷം ചെയ്യുന്ന വളരെ സ്‌പെഷ്യല്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവയ്ക്കുന്നു എന്ന കുറിച്ചുകൊണ്ട് ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. തന്റെ അടുത്ത തമിഴ് ചിത്രം വാന്റെ പോസ്‌ററാണ് താരം ആരാധകര്‍ക്കായി സമ്മാനിച്ചിരിക്കുന്നത്.  

ആര്‍എ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രം റോഡ് മൂവി വിഭാഗത്തിലുള്ളതാണ്. നാല് നായികമാരുള്ള ചിത്രത്തില്‍ ദുല്‍ഖര്‍ ഒന്നിലധികം കഥാപാത്രമായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് നടിയും മോഡലുമായ നിവേദ പെതുരാജ് ചിത്രത്തില്‍ എത്തുമെന്നും വാര്‍ത്തകളുണ്ട്. മറ്റ് നായികമാരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

ചെന്നൈ, കോയമ്പത്തൂര്‍, ചണ്ഡീഗഢ്, നൈനിറ്റാള്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. നിലവില്‍ ചിത്രത്തിന്റെ തമിഴ് പതിപ്പിനെകുറിച്ചാണ് വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളതെങ്കിലും ചിത്രം തെലുങ്കിലും ഇറക്കാനുള്ള ആലോചനയിലാണ് അണിയറപ്രവര്‍ത്തകര്‍. ഈ വര്‍ഷം ഡിസംബറോടെ വാന്‍ തീയറ്ററുകളില്‍ എത്തുമെന്നാണ് ലഭ്യമായ വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം