Entertainment

ആരാധന അതിരുവിട്ടു ; കഴുത്തിൽപിടിച്ച് വലിച്ച് സെൽഫിയെടുക്കാൻ ശ്രമം ; ജീവനുംകൊണ്ട് രക്ഷപ്പെട്ട് താരം ( വീഡിയോ)

ആരാധന അതിരുവിട്ടപ്പോൾ ബോളിവുഡ് താരത്തിന് ജീവനും കൊണ്ട് രക്ഷപ്പെടേണ്ടി വന്നു

Author : സമകാലിക മലയാളം ഡെസ്ക്

ആരാധന അതിരുവിട്ടപ്പോൾ ബോളിവുഡ് താരത്തിന് ജീവനും കൊണ്ട് രക്ഷപ്പെടേണ്ടി വന്നു. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയെയാണ് ആരാധകര്‍ കൈയ്യേറ്റം ചെയ്തത്.  കാണ്‍പൂരില്‍ സിനിമാ ചിത്രീകരണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. 

രാത് അകേലേ ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിന് എത്തിയതായിരുന്നു താരം. നടനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആരാധകരില്‍ ചിലര്‍ അതിക്രമം കാണിച്ചത്. ആള്‍ക്കൂട്ടത്തിന്റെ തിരക്കിനിടെ കാറില്‍ കയറാന്‍ പോയ സിദ്ദിഖിയെ, ഒരു കൂട്ടം ആളുകള്‍ അദ്ദേഹത്തിന്റെ കഴുത്തില്‍ പിടിച്ച് വലിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. 

ഉടൻ തന്നെ സുരക്ഷാ ജീവനക്കാര്‍ ഇടപ്പെട്ടത് കൊണ്ട് നടന് അപകടമൊന്നും സംഭവിച്ചില്ല. ആരാധകരില്‍ നിന്ന് ബലംപ്രയോഗിച്ച് സിദ്ദിഖിയെ മോചിപ്പിച്ച് കാറില്‍ കയറ്റി വിടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി