Entertainment

ആരാധികയായ കുട്ടിയെ പിടിച്ച് മാറ്റി; സുരക്ഷാ ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച് സല്‍മാന്‍ ഖാന്‍: വിവാദം

പൊതുസ്ഥലങ്ങളിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ നേരത്തെയും വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

രസ്യമായി സുരക്ഷാ ഉദ്യോഗസഥന്റെ മുഖത്തടിച്ച് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. പുതിയ ചിത്രമായ ഭാരതിന്റെ പ്രീമിയര്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം കാറില്‍ കയറാന്‍ വരുന്നതിനിടെയാണ് താരം സുരക്ഷാ ഉദ്യോഗസ്ഥന്റെ മുഖത്ത് അടിച്ചത്. 

ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പൊതുസ്ഥലത്ത് വെച്ച് സുരക്ഷാ ഉദ്യോഗസ്ഥനെ തല്ലിയതിന് നടന്‍ മാപ്പ് പറയണമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നുണ്ട്. 

സല്‍മാനെ കാണാന്‍ തള്ളിക്കയറുന്ന ആരാധകരെ നിയന്ത്രിക്കുകയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന്‍. ആരാധകര്‍ക്കിടയിലൂടെ മുന്നോട് നടന്ന സല്‍മാന്‍ പെട്ടെന്ന് തിരിഞ്ഞ് ഉദ്യോഗസ്ഥന്റെ മുഖത്തടിക്കുന്നതായാണ് വീഡിയോയില്‍ നിന്നും വ്യതമാകുന്നത്.  

സല്‍മാനെ കണ്ട ആവേശത്തില്‍ താരത്തിന് മുന്നിലേക്ക് വന്ന ഒരു കുട്ടി ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടിച്ചു മാറ്റിയതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും താരത്തിന്റെ ഈ അന്തസില്ലാത്ത പെരുമാറ്റത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.  
 
പൊതുസ്ഥലങ്ങളിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ നേരത്തെയും വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. സല്‍മാന്‍ ഫോണ്‍ തട്ടിപ്പറിച്ചെന്ന് ആരോപിച്ച് ഈ വര്‍ഷമാദ്യം ഒരു മാധ്യമപ്രവര്‍ത്തകന്‍ പരാതി നല്‍കിയിരുന്നു. മുംബൈയിലെ ഒരു റോഡില്‍ കൂടി സൈക്കിള്‍ ഓടിക്കുകയായിരുന്ന സല്‍മാന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്തതായിരുന്നു അന്നത്തെ ദേഷ്യത്തിന് കാരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT