Entertainment

ആര് ആദ്യം വിവാഹിതയാകും, കുട്ടികൾ?; ഒന്നിച്ച് ഉത്തരം നൽകി ജാൻവിയും ഖുശിയു, വിഡിയോ 

മികച്ച ഫാഷൻ സെൻസ് എന്ന ചോദ്യത്തിനും ഖുശിയുടെ പേര് പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന ആള് ജാൻവി എന്നായിരുന്നു ഉത്തരം

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഇഷ്ട താരമായി മാറിക്കഴിഞ്ഞു ബോണി കപൂർ ശ്രീദേവി ദമ്പതികളുടെ മകൾ ജാൻവി കപൂർ. ഇപ്പോഴിതാ അനിയത്തി ഖുശിക്കൊപ്പം രസകരമായ ഒരു ചലഞ്ച് ഏറ്റെടുത്ത് എത്തിയിരിക്കുകയാണ് ജാൻവി. ടിക്‌ടോക്കിൽ ട്രെൻഡിം​ഗ് ആയ #whoisthemostlikely എന്ന ചലഞ്ചിന് ഉത്തരമേകുകയായിരുന്നു ജാൻവിയും ഖുശിയും.

ആരാണ് ആദ്യം വിവാഹിതയാകുക, ആർക്ക് ആദ്യം കുട്ടികളുണ്ടാകും എന്നൊക്കെയാണ് വിഡിയോയിലെ ചോദ്യങ്ങൾ. ഈ രണ്ട് ചോദ്യത്തിനും ഖുശി എന്നാണ് ഇരുവരും ഒന്നിച്ച് ഉത്തരം പറഞ്ഞത്. കൂട്ടത്തിൽ ആർക്കാണ് മികച്ച ഫാഷൻ സെൻസ് എന്ന ചോദ്യത്തിനും ഖുശിയുടെ പേര് പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന ആള് ജാൻവി എന്നായിരുന്നു ഉത്തരം. 

ഉപരിപഠനവുമായി ബന്ധപ്പെട്ട് ന്യൂയോർക്കിലാണ് ഖുശി ഇപ്പോൾ. കൊറോണവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അച്ഛന്റയും സഹോദരി ജാൻവിയുടെയും അടുത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഖുശി. ചേച്ചിയ്ക്കു പിന്നാലെ അനിയത്തിയെയും ബി​ഗ് സ്ക്രീനിൽ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT