Entertainment

ആര്യയുടെയും സയേഷയുടെയും വിവാഹാഘോഷങ്ങള്‍ തുടങ്ങി: ചിത്രങ്ങള്‍ കാണാം

സഞ്ജയ് ദത്ത്, ആദിത്യ പഞ്‌ജോലി, സൂരജ് പഞ്‌ജോലി, സെറീന വഹാബ് തുടങ്ങിയവരെല്ലാം വിവാഹത്തിന് മുന്നോടിയായി ഇന്നലെ നടന്ന ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ നടന്‍ ആര്യയുടേയും സയേഷയുടേയും വിവാഹ ആഘോഷങ്ങള്‍ ആരംഭിച്ചു. സംഗീത് ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇതോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ തുടങ്ങിയിട്ടുണ്ട്. സയേഷയുടെ വീട്ടില്‍ നിന്നുള്ള ആഘോഷത്തിന്റെ ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. 

സഞ്ജയ് ദത്ത്, ആദിത്യ പഞ്‌ജോലി, സൂരജ് പഞ്‌ജോലി, സെറീന വഹാബ് തുടങ്ങിയവരെല്ലാം വിവാഹത്തിന് മുന്നോടിയായി ഇന്നലെ നടന്ന ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. അഞ്ജു മഹേന്ദ്രൂവും ചില ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറും തിങ്കളുമായാണ് ഇവരുടെ വിവാഹം നടക്കുക. 

ഫെബ്രുവരി 14 വാലന്റെന്‍സ് ഡേയിലാണ് സയേഷയുമായുള്ള വിവാഹകാര്യം സമൂഹമാധ്യമങ്ങളിലൂടെ ആര്യ സ്ഥിതീകരിച്ചത്. മാര്‍ച്ചില്‍ ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിലാവും വിവാഹമെന്നും ആര്യ പറഞ്ഞിരുന്നു.

പരമ്പരാഗത മുസ്ലീം വിവാഹ ചടങ്ങുകളുടെ അകമ്പടിയോടെ ആയിരിക്കും ആര്യയും സയേഷയും വിവാഹിതരാവുക എന്നാണ് വിവരം. മാര്‍ച്ച് 9, 10 തിയ്യതികളില്‍ നടക്കുന്ന ചടങ്ങുകളുടെ വേദി ഹൈദരാബാദില്‍ ആയിരിക്കും. വിവാഹത്തിനു ശേഷം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സിനിമാരംഗത്തുള്ളവര്‍ക്കുമായി ചെന്നൈയില്‍ പ്രത്യേക വുരുന്നൊരുക്കും. 

പ്രശസ്തനടന്‍ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ. 'ഗജിനികാന്ത്' (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സൂര്യയുടെ പുതിയ ചിത്രം 'കാപ്പാനി'ലും ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. 2017ല്‍ അജയ് ദേവ്ഗണിന്റെ 'ശിവായ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. മുന്‍പ് പരിചയമുണ്ടെങ്കിലും സയേഷ ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ല, അറേഞ്ച്ഡ് മാര്യേജ് ആണെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ പറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ