Entertainment

ആറ് ദിവസത്തിനിടെ 16 ഫോണ്‍ വിളികള്‍, റിയയ്ക്കും മഹേഷ് ഭട്ടിനും കുരുക്ക് മുറുകുന്നോ?

ജൂണ്‍ എട്ടാം തിയതി മുതല്‍ പതിമൂന്നാം തിയതി വരെ ഇരുവരും തമ്മില്‍ 16 തവണ ഫോണില്‍ ബന്ധപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ അടക്കമുള്ളവര്‍ക്കെതിരെ നടന്റെ മരണവുമായി ബന്ധപ്പെട്ട് ശക്തമായ ആരോപണങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ സുശാന്തിന്റെ മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ റിയ നടത്തിയ ചില ഫോണ്‍ വിളികള്‍ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. റിയയും പ്രമുഖ സംവിധായകന്‍ മഹേഷ് ഭട്ടും ഈ ദിവസങ്ങളില്‍ നിരവധി തവണ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂണ്‍ എട്ടാം തിയതി മുതല്‍ പതിമൂന്നാം തിയതി വരെ ഇരുവരും തമ്മില്‍ 16 തവണ ഫോണില്‍ ബന്ധപ്പെട്ടു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷ ആത്മഹത്യ ചെയ്ത ജൂണ്‍ എട്ടാം തിയതി തന്നെയാണ് റിയ നടന്റെ വീട്ടില്‍ നിന്ന് താമസം മാറുന്നത്. ഇതിന് ഏഴ് ദിവസങ്ങള്‍ക്ക് ശേഷം സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

റിയയുടെ നികുതി തിരിച്ചടവിലും വൈരുദ്ധ്യം കണ്ടെത്തിയതോടെ കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. നടിയുടെ അച്ഛന്‍ ഇന്ദ്രജിത് ചക്രബര്‍ത്തിയെയും സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയെയും ഇന്ന് ചോദ്യം ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT