Entertainment

ആലിയയ്ക്കും മഹേഷ് ഭട്ടിനും തിരിച്ചടി; ലോകത്ത് ഏറ്റവും വെറുക്കപ്പെട്ട  വിഡിയോയിൽ സഡക്ക് 2 ട്രെയിലർ രണ്ടാമത്

ആലിയ ഭട്ട്  നായികയായി എത്തുന്ന  മഹേഷ് ഭട്ട് ചിത്രം സഡക്ക് 2 ട്രെയിലർ ലോകത്ത് ഏറ്റവും വെറുക്കപ്പെട്ട രണ്ടാമത്തെ യുട്യൂബ് വിഡിയോ എന്ന റെക്കോർഡ് നേടിയിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

നടൻ സുശാന്ത് സിങ് രജപുത്തിന്റെ മരണം ബോളിവുഡിൽ വലിയ ആഘാതം സൃഷ്ടിച്ചെങ്കിൽ അത് രൂക്ഷമായത് ഭട്ട് കുടുംബത്തിന് നേരെയാണ്. സോഷ്യൽ മീഡിയയിൽ വിമർശനം ഏറ്റുവാങ്ങേണ്ടിവന്ന സംവിധായകൻ മഹേഷ് ഭട്ടിനും മകളും  നടിയുമായ ആലിയ ഭട്ടിനും വീണ്ടുമൊരു തിരിച്ചടി കൂടി നേരിട്ടിരിക്കുകയാണ്. ആലിയ ഭട്ട്  നായികയായി എത്തുന്ന  മഹേഷ് ഭട്ട് ചിത്രം സഡക്ക് 2 ട്രെയിലർ ലോകത്ത് ഏറ്റവും വെറുക്കപ്പെട്ട രണ്ടാമത്തെ യുട്യൂബ് വിഡിയോ എന്ന റെക്കോർഡ് നേടിയിരിക്കുകയാണ്.

11 മില്യൺ (ഒരുകോടി) ഡിസ്‍ലൈക്കുകളാണ് സഡക്ക് ടു ട്രെയിലറിന് ഇത് വരെ ലഭിച്ചത്. ആലിയ ഭട്ടിന് പുറമേ പൂജ ഭട്ടും സഡക്ക് 2വിൽ അഭിനയിക്കുന്നു എന്നതും സുശാന്ത് ആരാധകരെ പ്രകോപിച്ചിരിക്കുകയാണ്. ഇതിനൊപ്പം സിനിമാ കുടുംബത്തിൽ നിന്നു തന്നെയുള്ള ആദിത്യ റോയ് കപൂറാണ് ചിത്രത്തിലെ നായകൻ, സഞ്ജയ് ദത്തും പ്രധാന വേഷത്തിലെത്തുന്നു. ചിത്രം ആഗസ്റ്റ് 28 നാണ് ഡിസ്നി പ്ലസ് ഹോട്സറ്റാറിൽ റിലീസ് ചെയ്യുന്നത്.

സുശാന്ത് ആത്മഹത്യ ചെയ്യാൻ കാരണം ബ‌ോളിവുഡിൽ നിലനിൽക്കുന്ന സ്വജനപക്ഷപാതമാണെന്ന ആരോപണം ശക്തമാണ്. മഹേഷ് ഭട്ട്, കരൺ ജോഹർ, ആലിയ ഭട്ട് എന്നിവർക്കെതിരെയാണ് രൂക്ഷമായ ആരോപണങ്ങൾ ഉയർന്നത്. ഓഗസ്റ്റ് 11നാണ് സ‍ഡക് 2വിന്റെ പുറത്തുവിട്ടത്. ഇതിനുപിന്നാലെ വിഡിയോയ്ക്കെതിരെ ശക്തമായ ഡിസ് ലൈക്ക്  ക്യാമ്പെയിൻ അരങ്ങേറി.

2018 ൽ പുറത്തിറങ്ങിയ യൂട്യൂഹിന്റെ തന്നെ റിവൈൻഡ് വിഡിയോയാണ് ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഡിസ്‍ലൈക്കുകൾ നേടിയത്. 18 മില്യൺ ഡിസ്‍ലൈക്കുകളാണ് ഈ വിഡിയോക്ക് ലഭിച്ചിരിക്കുന്നത്. സ്റ്റിൻ ബീബറുടേതായി പുറത്തിറങ്ങിയ മ്യൂസിക് ആൽബം 'ബേബി'യാണ് മൂന്നാമതുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

ത്രില്ലറില്‍ പാകിസ്ഥാനെ തുരത്തി; പുരുഷ ക്രിക്കറ്റ് സ്വര്‍ണവും വിട്ടുകൊടുക്കാതെ ഇന്ത്യ!

പുതിയ രണ്ടു സ്‌കൂട്ടറുകള്‍ പുറത്തിറക്കി അപ്രീലിയ; അറിയാം ഫീച്ചറുകള്‍

കറ്റാര്‍വാഴ തഴച്ചുവളരാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ; സ്ഥലപരിമിതി പ്രശ്‌നമല്ല, ചട്ടിയിലും നടാം

സ്ത്രീകളുടെ കഥകള്‍ ആര്‍ത്തവത്തിലും പീഡനത്തിലും അതിജീവനത്തിലും ഒതുങ്ങരുത്; സ്ത്രീ സൗഹൃദങ്ങളും സംസാരിക്കണം: എസ്തര്‍