Entertainment

'ആളുകളെ തിരിച്ചറിയുന്നു'- എസ് പി ബിയുടെ ആരോ​ഗ്യനില മെച്ചപ്പെടുന്നതായി മകൻ

'ആളുകളെ തിരിച്ചറിയുന്നു'- എസ്പിബിയുടെ ആരോ​ഗ്യനില മെച്ചപ്പെടുന്നതായി മകൻ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോവിഡ് ബാധിച്ച് തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ കഴിയുന്ന ​ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോ​ഗ്യനില മെച്ചപ്പെട്ടതായി അദ്ദേഹത്തിന്റെ മകൻ എസ്പിബി ചരൺ. തന്റെ ട്വിറ്റർ പേജിൽ പങ്കിട്ട വീഡിയോയിലൂടെയാണ് ചരൺ ഇക്കാര്യം വ്യക്തമാക്കിയത്. 

അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. അദ്ദേഹം ആളുകളെ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. ഏവരുടെയും പ്രാർഥനകൾക്ക് നന്ദിയെന്നും ചരൺ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചു.

ചെന്നൈ എംജിഎം ഹെൽത്ത്കെയർ ആശുപത്രിയിലാണ് എസ്പിബി ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

നേരത്തെ ആരോ​ഗ്യ നിലയിൽ നേരിയ പുരോഗതി കാണിച്ചിരുന്നു. എന്നാൽ പിന്നീട് വീണ്ടും വഷളായി. അതിന് ശേഷമാണ് ഇപ്പോൾ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടായിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

മുസ്ലീം ലീഗിന്റെ സ്വന്തം മലപ്പുറം, വിള്ളല്‍ വീഴുമോ യുഡിഎഫ് കോട്ടയില്‍?

കെ സുധാകരാ... നേതാവേ...; കണ്ണൂരില്‍ സണ്ണി ജോസഫിനെതിരെ പന്തംകൊളുത്തി പ്രകടനം, തെരുവിലിറങ്ങി പ്രവര്‍ത്തകര്‍

'ജയിക്കാനാണ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല, കുറച്ചു ദിവസം കൂടി കാത്തിരിക്കണം'

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

SCROLL FOR NEXT