Entertainment

'ആള് മാറിപ്പോയി, ഉദ്ദേശിച്ച ആള്‍ ഇതല്ല'; സല്‍മാന്‍ ചിത്രത്തിന് ആശംസയുമായെത്തിയ സ്റ്റലോണിനെ ട്രോളി സോഷ്യല്‍ മീഡിയ

സല്‍മാന്‍ ഖാന്റെ അടുത്ത ചിത്രമായ റേസ് 3 ക്ക് ആശംസകള്‍ എന്ന കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ റേസ് 3 ന് ആശംസകള്‍ നേര്‍ന്നതിന് സില്‍വസ്റ്റര്‍ സ്റ്റലോണിനെ ട്രോളി സോഷ്യല്‍ മീഡിയ. സല്‍മാന്‍ ഖാന് പകരം റേസ് 3 യിലെ ബോബി ഡിയോളിന്റെ പോസ്റ്റര്‍ പോസ്റ്റ് ചെയ്തതാണ് ട്രോളിന് കാരണമായത്. സല്‍മാന്‍ ഖാന്റെ അടുത്ത ചിത്രമായ റേസ് 3 ക്ക് ആശംസകള്‍ എന്ന കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. 

ഇതു കണ്ടതോടെ താരത്തെ ട്രോളി നിരവധി പേര്‍ രംഗത്തെത്തി. നല്ലകാര്യം എന്നാല്‍ ഇതെല്ല സല്‍മാന്‍ ഖാന്‍ എന്നാണ് ഒരാള്‍ ഇതിന് താഴെ കമന്റ് ചെയ്തത്. 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേങ്കെ' എന്ന ചിത്രത്തില്‍ ഷാരുഖ് ഖാന്‍ പറഞ്ഞതുപോലെ 'ബഡെ ബഡെ ദേശോ മേ ഏസി ചോട്ടി ചോട്ടി ബാതേ ഹോതി രഹ്തി ഹേ' (വലിയ വലിയ നാടുകളില്‍ ഇത്തരം ചെറിയ കാര്യങ്ങള്‍ നടക്കും) എന്നാണ് സ്റ്റലോണിന് പറ്റിയ അബദ്ധത്തെ ഒരാള്‍ വിലയിരുത്തിയത്. എന്നാല്‍ സല്‍മാന്‍ ഖാന്‍ നിര്‍മിക്കുന്ന ചിത്രമായതിനാല്‍ ഏത് പോസ്റ്റര്‍ ഇട്ടാലും എന്താണ് കുഴപ്പമെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. 

ബുധനാഴ്ചയാണ് റേസ് 3 യിലെ ബോബി ഡിയോളിന്റെ പോസ്റ്റര്‍ സല്‍മാന്‍ പോസ്റ്റ് ചെയ്തത്. പ്രധാന ആള്‍ എന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. ആ പോസ്റ്ററെടുത്താണ് സ്റ്റലോണ്‍ ആശംസകള്‍ നേര്‍ന്നത്. മുന്‍പ് സ്റ്റലോണിന്റെ ക്രീഡ് 2 ന്റെ പോസ്റ്റര്‍ സല്‍മാന്‍ ഷെയര്‍ ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

''അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ല'; കൂട്ടരാജിയില്‍ പ്രതികരിച്ച് പി സി വിഷ്ണുനാഥ്

വ്യാജ വിസ സേവനങ്ങളില്‍ ജാഗ്രത, നിയമക്കുരുക്കില്‍പ്പെടും, ദുബൈയില്‍ മുന്നറിയിപ്പ്

സ്ത്രീകള്‍ എന്ന നിലയില്‍ പരാജയം ഉണ്ടായിട്ടില്ല, ചില അംഗങ്ങള്‍ കാരണം അമ്മയ്ക്ക് ചീത്തപ്പേരുണ്ടായി: ജഗദീഷ്

വൈഭവിന്റെ 'തല്ലുമാല'! ലങ്കന്‍ വീര്യം ചോര്‍ത്തി, കിരീടം പിടിച്ചെടുത്ത് ഇന്ത്യ

അമ്മയിലെ കൂട്ടരാജി: വരവ്-ചെലവ് കണക്കില്‍ വ്യക്തതയില്ല; അതിജീവിതയുള്‍പ്പടെയുള്ളവരെ തിരികെ വിളിക്കണം: അന്‍സിബ